ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ജദേജ ഒന്നാമത്

Posted on: August 4, 2013 8:12 pm | Last updated: August 4, 2013 at 8:12 pm
SHARE

ravindra-jadeja-post_1361866631ദുബായ്: ഏകദിന ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനത്ത്. സിംബാബ്‌വെയില്‍ ഇന്നലെ അവസാനിച്ച ഏകദിന പരമ്പരയില്‍ കാഴ്ചവെച്ച മികച്ച പ്രകടനമാണ് ജദേജക്ക് ഒന്നാംസ്ഥാനം നേടിക്കൊടുത്തത്. അനില്‍ കുംബ്ലെ 1996ല്‍ ഒന്നാം സ്ഥാനത്ത് എത്തിയതിനു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ ബോളര്‍ ഇത്തരം ഒരു നേട്ടം കൈവരിക്കുന്നത്. വിന്‍ഡീസ് ബൗളര്‍ സുനില്‍ നരേയ്‌ന്റെ കൂടെ ഒന്നാം സ്ഥാനം പങ്കിടുകയാണ് ജദേജ.

കപില്‍ദേവിനും അനില്‍ കുംബ്ലെക്കും മനീന്ദര്‍ സിംഗിനും ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യന്‍ ബൗളറാണ് ജദേജ.

പരമ്പരയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിക്കറ്റാണ് ജദേജ നേടിയത്. ഈ വര്‍ഷം ഇതുവരെ 22 മത്സരങ്ങളില്‍ നിന്ന് 18.86 എക്കണോമി റേറ്റില്‍ 38 വിക്കറ്റുകള്‍ ജദേജ നേടി.
കുമാര്‍ സംഗക്കാരയാണ് ബാറ്റിംഗില്‍ ഒന്നാം സ്ഥാനത്ത്. വിരാട് കോഹ്‌ലി നാലാം സ്ഥാനത്തും എം എസ് ധോണി ഏഴാം സ്ഥാനത്തുമാണ്.