ജയിലില്‍ വന്നത് ബന്ധുവല്ലെന്ന് സരിതയുടെ അമ്മ

Posted on: August 4, 2013 7:47 pm | Last updated: August 4, 2013 at 7:47 pm
SHARE

കൊച്ചി: ജയിലില്‍ വന്നത് തന്റെ ബന്ധുവല്ലെന്നും കൂട്ടുകാരിയുടെ മകനാണെന്നും സരിതയുടെ അമ്മ ഇന്ദിര പറഞ്ഞു. ഫെനി ബാലകൃഷ്ണനെ വര്‍ഷങ്ങളായി അറിയാം. ഫെനിയില്‍ വിശ്വാസമുണ്ട്. ഫെനി തന്നെയാണ് ടീം സോളാറിന്റെ അഭിഭാഷകനെന്നും ഇന്ദിര പറഞ്ഞു.

സരിത തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ അനുഭവിക്കട്ടെ. എല്ലാം ദൈവത്തിന് വിടുന്നുവെന്നും ഇന്ദിര പറഞ്ഞു.

സോളാര്‍ തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന സരിത എസ് നായരെ ജയിലില്‍ ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് സഹോദരനല്ലാത്ത ഒരാള്‍ സന്ദര്‍ശിച്ചു എന്ന് ഏരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് സരിതയുടെ അമ്മയുടെ വെളിപ്പെടുത്തല്‍.