വിലക്കുറവുമായി റമസാന്‍ വിപണിയും നിറവ് പച്ചക്കറിച്ചന്തയും തുടങ്ങി

Posted on: August 4, 2013 7:09 am | Last updated: August 4, 2013 at 7:09 am
SHARE

പാലക്കാട്: സപ്ലൈകോയുടെ റമസാന്‍ വിപണിയും വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സിലിന്റെ നിറവ് പച്ചക്കറിച്ചന്തയും തുടങ്ങി. സപ്ലൈകോയുടെ പാലക്കാട് മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡിനകത്തും ഒറ്റപ്പാലം ടൗണിലുമുള്ള പീപ്പിള്‍സ് ബസാറുകളിലും ചിറ്റൂര്‍, ആലത്തൂര്‍ എന്നിവിടങ്ങളിലെ മാവേലി സ്‌റ്റോര്‍, മണ്ണാര്‍ക്കാട് സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലും അവശ്യസാധനങ്ങള്‍ കുറഞ്ഞനിരക്കില്‍ ലഭിക്കും.
റമസാന്‍ പ്രമാണിച്ച് എട്ടുവരെ ഇവ ലഭിക്കും. പച്ചക്കറി വില പിടിച്ചുനിര്‍ത്താനായി നിറവ്‌സ്‌റ്റേഡിയം ബസ് സ്റ്റാന്‍ഡിനടുത്ത് സെപ്തംബര്‍ 18 വരെ പ്രവര്‍ത്തിക്കും. വൈവിധ്യമാര്‍ന്ന തുണിത്തരങ്ങളുമായി ജില്ലയിലെ ഖാദിഷോറൂമുകളും ഒരുങ്ങിക്കഴിഞ്ഞു.
ഖാദി ഉത്പന്നങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. സപ്ലൈകോയുടെ റമസാന്‍/ഓണം ഫെയറുകളിലും ഔട്ട്‌ലെറ്റുകളിലും സെപ്തംബര്‍ 15 വരെ മട്ട, ജയ, കുറുവ, പച്ചരി എന്നിവ കാര്‍ഡൊന്നിന് അഞ്ചുകിലോ വരെ കിലോഗ്രാമിന് 21 രൂപക്ക് ലഭിക്കും. ഇവ അധികമായി കിലോഗ്രാമിന് യഥാക്രമം 29, 25, 27, 23 രൂപ നിരക്കില്‍ ലഭിക്കും.———
വിലനിലവാരം. ഉത്പന്നം, വില (മാര്‍ക്കറ്റ്‌വില) എന്ന ക്രമത്തില്‍. സവാള 24. 50 (35), ഉരുളക്കിഴങ്ങ് 19. 60 (28), തക്കാളി 12. 60 (18), വെണ്ട 28 (40), മുളക് 39. 20 (56), ബീറ്റ്‌റൂട്ട് 18. 20 (26), കാരറ്റ് 32 (46), മുരിങ്ങക്കായ 30.—80 (44), ചേന 18. 20 (26), വെള്ളരി 17. 50 (25), പയര്‍ 30 10 (43), നേന്ത്രപ്പഴം 39. 20 (56), കറിക്കായ 18.—20 (26), ചെറിയ ഉള്ളി 30. 10 (43), ഇളവന്‍ 14 (20), ബീന്‍സ് 28 (40), മത്തന്‍ 12. 60 (18), ഇഞ്ചി 105 (150), മുള്ളങ്കി 19. 60 (28), വെളുത്തുള്ളി ഒന്നാംതരം 63 (90).
സപ്ലൈകോയുടെ ഓണം പീപ്പിള്‍സ് ബസാര്‍ പാലക്കാട് കോട്ട മൈതാനത്ത് 23 മുതല്‍ സപ്തംബര്‍ 15 വരെ പ്രവര്‍ത്തിക്കും. സപ്ലൈകോ വിലനിലവാരം. ബ്രാക്കറ്റില്‍ പൊതുവിപണിയിലെ വില. ചെറുപയര്‍ 55 (75), കടല വലുത് 45 (65), തുവരപ്പരിപ്പ് 45 (75), മല്ലി 60 (90), മുളക് 55 (78), പഞ്ചസാര 26 (34), ജീരകം 162. 60 (185), കടുക് 45. 20 (55).