Connect with us

Kozhikode

ജനസമ്പര്‍ക്ക പരിപാടി: അപേക്ഷ നാളെ വരെ

Published

|

Last Updated

കോഴിക്കോട്: ജില്ലയില്‍ സെപ്തംബര്‍ ആറിന് നടക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്കുളള അപേക്ഷകളും പരാതികളും നാളെ രാത്രി 12 മണി വരെ സ്വീകരിക്കും. അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയാണ് സമര്‍പ്പിക്കേണ്ടത്. അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ കലക്ടറേറ്റ് മുഖേനയോ ംംം.ഷുെ.സലൃമഹമ.ഴീ്.ശി, ംംം.സലൃമഹമരാ.ഴീ്.ശി എന്നീ വെബ്‌സൈറ്റുകളില്‍ എതെങ്കിലുമൊന്നിലോ സ്വന്തം യൂസര്‍ ഐ ഡി ഉപയോഗിച്ചോ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഇലക്ഷന്‍ ഐഡന്റിറ്റി കാര്‍ഡ്, ആധാര്‍ കാര്‍ഡ് തുടങ്ങിയ ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡിലെ നമ്പര്‍, ഫോ ണ്‍ നമ്പര്‍ എന്നിവ അപേക്ഷ സമര്‍പ്പിക്കുന്നതിന് നിര്‍ബന്ധമാണ്. അക്ഷയ കേന്ദ്രങ്ങളില്‍ പരാതി നല്‍കാന്‍ ഫീസ് നല്‍കേണ്ടതില്ല.
അപേക്ഷയും ബന്ധപ്പെട്ട രേഖകളും മൂന്ന് പേജില്‍ ക്രമപ്പെടുത്തേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്നതും തുടര്‍ നടപടി സ്വീകരിക്കുന്നതും ഓണ്‍ലൈന്‍ വഴി ആയതിനാല്‍ തപാല്‍ വഴി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുകയില്ല.
ആദ്യം പരാതികള്‍ ജില്ലയില്‍ മന്ത്രിതലത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കും. മുഖ്യമന്ത്രി കാണേണ്ട പരാതികളില്‍ മുന്‍കൂട്ടി സമയം നല്‍കി പരാതിക്കാരെ അറിയിക്കും. സംശയ നിവാരണത്തിന് ബി എസ് എന്‍ എല്‍ 1076, മറ്റ് ഫോണുകളില്‍ നിന്ന് 1800 425 1076, വിദേശത്തുനിന്ന് +910471 1076 നമ്പറുകളില്‍ 24 മണിക്കൂറും ബന്ധപ്പെടാം.

Latest