കാന്തപുരത്തിന്റെ റമസാന്‍ പ്രഭാഷണവും പ്രാര്‍ഥനാ സമ്മേളനവും മര്‍കസില്‍ ഇന്ന്

Posted on: August 4, 2013 7:05 am | Last updated: August 4, 2013 at 7:05 am
SHARE

കാരന്തൂര്‍: മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയില്‍ റമസാന്‍ ഒന്ന് മുതല്‍ ആരംഭിച്ച പ്രഭാഷണങ്ങളും സമൂഹ നോമ്പുതുറയും ഇന്ന് സമാപിക്കും. ആയിരങ്ങള്‍ പങ്കെടുക്കുന്ന റമസാന്‍ ഒന്ന് മുതല്‍ ആരംഭിച്ച സമൂഹ നോമ്പുതുറയില്‍ നാടിന്റെ പല ഭാഗങ്ങളില്‍ നിന്ന് പൗരപ്രമുഖരും മത രാഷ്ട്രീയ പ്രമുഖരും വിവിധ ദിവസങ്ങളില്‍ പങ്കെടുത്തു. സി മുഹമ്മദ് ഫൈസിയുടെ പഞ്ചദിന പ്രഭാഷണത്തോടെ ആരംഭിച്ച പ്രഭാഷണ പരിപാടി യില്‍ എ പി മുഹമ്മദ് മുസ്‌ലിയാര്‍, ശാഫി സഖാഫി മുണ്ടമ്പ്ര, റഹ്മത്തുല്ല സഖാഫി എളമരം, ഹാഫിള് അബൂബക്കര്‍ സഖാഫി, അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, മുഹമ്മദലി സഖാഫി വള്ള്യാട് വിവിധ ദിവസങ്ങളില്‍ പ്രസംഗിച്ചു.
ഇന്ന് കാലത്ത് ഒമ്പത് മണിക്ക് ആരംഭിക്കുന്ന സമാപന പരിപാടിയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് അവേലത്ത് കുഞ്ഞിമോന്‍ തങ്ങള്‍, സയ്യിദ് അബ്ദുര്‍റ ഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍, ഹുസൈന്‍ മുസ്‌ലിയാര്‍ പടനിലം, സി മുഹമ്മദ് മുസ്‌ലിയാര്‍, റഹ്മത്തുല്ല സഖാഫി എളമരം, ഡോ. ഹുസൈന്‍ സഖാഫി, ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി, ഹാഫിള് അബൂബക്കര്‍ സഖാഫി പ്രസംഗിക്കും. പ്രാര്‍ഥനാ സമ്മേളത്തില്‍ ഖത്മുല്‍ ഖുര്‍ആന്‍ ദുആയും മര്‍കസിലെ വിദ്യാര്‍ഥികളെ ദത്തെടുത്തവര്‍ക്കും വിഭവങ്ങള്‍ തന്നവര്‍ക്കും റമസാന്‍ കവര്‍ തിരിച്ചുതരുന്നവര്‍ക്കും സയ്യിദന്മാരുടെ പ്രത്യേക പ്രാര്‍ഥനയും നടക്കും.മെയിന്‍ ഓഡിറ്റോറിയത്തിനു പുറമെ വിശാലമായ പന്തലും തയ്യാര്‍ ചെയ്തിട്ടുണ്ട്.
ഇതുസംബന്ധമായി ചേര്‍ന്ന യോഗം എ സി ഇമ്പിച്ചികോയ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. എ ജി എം ഉനൈസ്, മുഹമ്മദ് മാസ്റ്റര്‍, ഉമര്‍ ഹാജി, ലത്വീഫ് സഖാഫി, ബശീര്‍ സഖാഫി സംബന്ധിച്ചു.