ആഷസ്: പീറ്റേഴ്‌സന് സെഞ്ച്വറി

Posted on: August 4, 2013 1:46 am | Last updated: August 4, 2013 at 1:46 am
SHARE

petersonമാഞ്ചസ്റ്റര്‍: ആഷസ് മൂന്നാം ടെസ്റ്റില്‍ കെവിന്‍ പിറ്റേഴ്‌സന്റെ സെഞ്ച്വറി (113) മികവില്‍ ഇംഗ്ലണ്ട് വലിയൊരു ബാറ്റിംഗ് തകര്‍ച്ച ഒഴിവാക്കി.
മൂന്നാം ദിനം മൂന്നാം സെഷനില്‍ കളി പുരോഗമിക്കുമ്പോള്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റിന് 292 റണ്‍സ് എന്ന നിലയില്‍ പോരാട്ടം തുടരുന്നു. പ്രയര്‍ (5), ബ്രോഡ് (8) ക്രീസില്‍.
ആസ്‌ത്രേലിയ ഒന്നാമിന്നിംഗ്‌സ് 527/7ന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മൂന്ന് വിക്കറ്റ് ശേഷിക്കെ 235 റണ്‍സ് പിറകിലാണിപ്പോഴും ഇംഗ്ലണ്ട്.
പീറ്റേഴ്‌സനും ബെല്ലും ചേര്‍ന്ന അഞ്ചാം വിക്കറ്റിലെ സെഞ്ച്വറി കൂട്ടുകെട്ടാണ് 4-110ന് തകര്‍ന്ന ഇംഗ്ലണ്ട് സ്‌കോര്‍ ഇരുനൂറ് കടത്തിയത്.
ബെല്‍ (60), ബെയര്‍‌സ്റ്റോ (22) ഇവര്‍ക്ക് പിറകെ സ്‌കോര്‍ 280 ല്‍ പീറ്റേഴ്‌സനും മടങ്ങി. സ്റ്റാര്‍ചിന് മുന്നില്‍ എല്‍ബിഡബ്ല്യു.