Connect with us

International

ഫുക്കുഷിമയിലെ ആണവ വികരണം വര്‍ധിച്ചു

Published

|

Last Updated

ടോക്കിയോ: ജപ്പാനിലെ ഫുക്കുഷിമയിലെ ഭൂഗര്‍ഭ ജലത്തില്‍ ആണവ വികിരണത്തോത് സുരക്ഷിത പരിധിക്കപ്പുറം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഫുക്കുഷിമ ആണവ നിലയത്തിലെ മലിനജലം കടലിലെത്തിയതിനെത്തുടര്‍ന്നാണ് ഇതെന്ന് ജപ്പാന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഫുക്കുഷിമ ശുദ്ധീകരണ സംഘത്തില്‍നിന്നുള്ള വിവരങ്ങള്‍ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ മലിനജലം മൂന്ന് ആഴ്ചകള്‍കൊണ്ട് ഭൂമിക്കടിയിലേക്ക് ഇറങ്ങിയതായി പറയുന്നു.
ഭൂചലനത്തേയും സുനാമിയേയും തുടര്‍ന്ന് തകര്‍ന്ന ഫുക്കുഷിമ ആണവ നിലയത്തില്‍നിന്നുള്ള മലിനജലം ഭൂഗര്‍ഭ ജലത്തേയും മലിനമാക്കിയെന്ന വെളിപ്പെടുത്തല്‍ ടോക്കിയോ ഇലക്ട്രിക് പവറിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. റിയാക്ടറുകള്‍ തണുപ്പിക്കാന്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് മലിനമായ ജലം ഒഴുക്കിക്കളയുകയെന്നതാണ് ടോക്കിയോ ഇലക്ട്രിക് പവറിന് മുന്നിലുള്ള വലിയ വെല്ലുവിളി. എന്നാല്‍, വാര്‍ത്തയോട് അധികൃതര്‍ പ്രതികരിച്ചിട്ടില്ല.