Connect with us

International

സ്ത്രീകള്‍ക്കെതിരെ പരാമര്‍ശം: ട്വിറ്റര്‍ മേധാവി മാപ്പ് പറഞ്ഞു

Published

|

Last Updated

ലണ്ടന്‍: സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററില്‍ സ്ത്രീക്കെതിരെ അപമാനകരമായ പരാമര്‍ശം വന്നതിന് ട്വിറ്റര്‍ മേധാവി മാപ്പ് പറഞ്ഞു. സംഭവത്തെ ചെറുതായി കാണുന്നില്ലെന്നും ഇത്തരം പരാമര്‍ശങ്ങള്‍ സൈറ്റില്‍ വരുന്നതിനെതിരെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ട്വിറ്റര്‍ മേധാവി ടോണി വാംഗ് പറഞ്ഞു. സ്ത്രീക്കെതിരെ അപമാനകരമായ ട്വീറ്റ് വന്ന സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ബോംബ് ഭീഷണി, ബലാത്സംഗ ഭീഷണി തുടങ്ങിയ എട്ടോളം കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. ഫെമിനിസ്റ്റും ലേബര്‍ പാര്‍ട്ടി എംപിയുമായ സ്റ്റെല്ല ക്രീസിക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായിട്ടുണ്ട്. ഗാര്‍ഡിയന്‍ പത്രമുള്‍പ്പെടെയുള്ള മൂന്ന് പത്രങ്ങളിലുള്ളവര്‍ക്കും ട്വിറ്ററിലൂടെ ബോംബ് ഭീഷണിയുണ്ടായതോടെയാണ് ഇത് വിവാദമായത്. അപമാനകരവും ഭീഷണിപ്പെടുത്തുന്നതുമായി പരാമര്‍ശം വന്നതില്‍ താന്‍ വ്യക്തിപരമായി ക്ഷമ ചോദിക്കുകയാണെന്ന് ട്വിറ്ററിന്റെ ബ്രിട്ടനിലെ ജനറല്‍ മാനേജര്‍ വാംഗ് പറഞ്ഞു.