ഹസനിയ്യ പ്രാര്‍ഥനാ സംഗമത്തില്‍ ആയിരങ്ങള്‍

Posted on: August 4, 2013 1:12 am | Last updated: August 4, 2013 at 1:20 am
SHARE

dua shayari bless her him shayari love quotesഹസനിയ്യനഗര്‍: ആത്മവിശുദ്ധിയുടെ പുണ്യമാസമായ റമസാനിലെ ആയിരം മാസങ്ങളെക്കാള്‍ പവിത്രമായ ലൈലത്തൂല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുന്ന അവസാനത്തെ പത്തിലെ ഇരുപത്തിയഞ്ചാം രാവില്‍ കല്ലേക്കാട് ജാമിഅ ഹസനിയ്യയില്‍ സംഘടിപ്പിച്ച പ്രാര്‍ഥനാ സംഗമം ആയിരങ്ങള്‍ക്ക് ആത്മനിര്‍വൃതിയേകി.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഹസനിയ്യയിലെ പ്രാര്‍ഥനാ സംഗമത്തിനായി എത്തിച്ചേര്‍ന്ന വിശ്വാസികളെ കൊണ്ട് ഹസനിയ്യാ ക്യാമ്പസ് നിറഞ്ഞു. അസ്വര്‍ നിസ്‌കാരാനന്തരം ആരംഭിച്ച ഖത്മുല്‍ ഖൂര്‍ആനിന് സി എം എസ് ഹംസ മുസ്‌ലിയാര്‍ മണ്ണാര്‍കാടും അസ്മാഉല്‍ബദറിന് കെ കെ അബൂബക്കര്‍ മുസ്‌ലിയാരും നേതൃത്വം നല്‍കി.
ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത സമൂഹനോമ്പുതുറക്ക് ശേഷം ബുര്‍ദ പാരായണം, ഹദ്ദാദ് റാത്തീബ്, സ്വലാതുത്തറാവീവ് എന്നിവ നടന്നു. തുടര്‍ന്ന് നടന്ന പ്രാര്‍ഥനാ സംഗമത്തില്‍ ജില്ലാ ഖാസി എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ അധ്യക്ഷത വഹിച്ചു. ജാമിഅ ഹസനിയ്യ ജനറല്‍ സെക്രട്ടറി മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി ആമുഖ പ്രഭാഷണം നടത്തി. ഐ സി എഫ് അബൂദബി മുദര്‍രിസ് കെ കെ എം സഅദി ആലിപ്പറമ്പ് മുഖ്യപ്രഭാഷണം നടത്തി.
സമാപന പ്രാര്‍ഥനക്ക് സയ്യിദ് ഹൈദ്രോസ് മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍ നേതൃത്വം നല്‍കി. ഐ എം കെ ഫൈസി കല്ലൂര്‍, ശാഫി ഫൈസി, ഖാലിദ് ഫൈസി,അബ്ദുള്‍ അസീസ് ഫൈസി കുടല്ലൂര്‍,ഹസ്സൈനാര്‍ നദ്‌വി ആന്തമാന്‍, നൂര്‍മുഹമ്മദ് ഹാജി,അബ്ദുല്ലമാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു. തൗഫീഖ് അല്‍ഹസനി ജൈനിമേട് സ്വാഗതവും ശാഫി തിരൂര്‍ നന്ദിയും പറഞ്ഞു.