Connect with us

Gulf

പൊടിക്കാറ്റും ചാറ്റല്‍ മഴയും; ചൂട് കനത്ത് കാലാവസ്ഥാ മാറ്റം

Published

|

Last Updated

മസ്‌കത്ത്: നഗരത്തില്‍ ഇന്നലെ പൊടിക്കാറ്റ് അനുഭവപ്പെട്ടു. വൈകുന്നേരത്തോടെ പലയിടത്തായി ചാറ്റല്‍ മഴയും. സന്ധ്യാ സമയം കാറ്റിനൊപ്പം ചൂടുകൂടി. കാലാവസ്ഥാ മാറ്റത്തിന്റെ സൂചന നല്‍കിയാണ് ഇന്നലെ അന്തരീക്ഷം ഭിന്നഭാവം പ്രകടിപ്പിച്ചത്.
ഇന്നലെ മസ്‌കത്ത് ഉള്‍പെടെയുള്ള നഗര പ്രദേശത്താണ് ഉച്ചക്കു ശേഷം പൊടിക്കാറ്റ് പ്രകടമായത്. ബാത്തിന പ്രദേശത്തും പൊടിക്കാറ്റുണ്ടായി. ചിലയിടങ്ങളില്‍ പൊടിക്കാറ്റ് ശക്തിപ്പെട്ടത് ദൂരക്കാഴ്ച കുറച്ചു. ഇന്നലെ ഉച്ചക്കു ശേഷം മസ്‌കത്തിലും പരിസരങ്ങളിലും പൊതുവേ മൂടിപ്പിടിച്ച അന്തരീക്ഷമായിരുന്നു. വൈകുന്നേരത്തോടെയാണ് കാറ്റിന് ചൂട് കൂടുതല്‍ അനുഭവപ്പെട്ടു തുടങ്ങിയത്. കാറ്റിന് ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും നേരിയ മഴക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചിരുന്നു. അന്തരീക്ഷം മൂടിപ്പിടിച്ചതായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം സോഷ്യല്‍ നെറ്റ് വര്‍ക്ക് പേജില്‍ രേഖപ്പെടുത്തി. ജൂലൈ മാസത്തില്‍ കനത്ത ചൂട് അനുഭവപ്പെടാറുണ്ടെങ്കിലും ഈ വര്‍ഷം മസ്‌കത്ത് നഗരത്തില്‍ ചൂട് കുറവായിരുന്നു. തീര പ്രദേശങ്ങളിലായിരുന്നു ചൂടിന് അല്‍പശമനം. എന്നാല്‍ ഉള്‍പ്രദേശങ്ങളില്‍ ചൂട് കനത്തതായിരുന്നു. മസ്‌കത്തില്‍ 35 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയപ്പോള്‍ നിസ്‌വയിലേത് 40നു മുകളില്‍ ഉയര്‍ന്നിരുന്നു. ജൂലൈ അവസാനത്തോടെ താപനില ഉയരുമെന്ന് നേരത്തെ നിരീക്ഷകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ കൂടി കനത്ത ചൂട് അനുഭവപ്പെടും.

Latest