Connect with us

Gulf

കുട്ടികളിലെ മയുക്കു മരുന്ന് ഉപയോഗം: രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് പോലീസ്‌

Published

|

Last Updated

മസ്‌കത്ത്: കുട്ടികള്‍ മയക്കു മുരുന്ന് ഉപയോഗിച്ച് ശീലിക്കുന്നത് തടയുന്നതിന് രക്ഷിതാക്കള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് റോയല്‍ ഒമാന്‍ പോലീസ്. ചെറുപ്പക്കാര്‍ക്കിടയില്‍ മയക്കു മരുന്നു ഉപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പോലീസ് മയക്കു മരുന്ന് വിരുദ്ധ വിഭാഗം രക്ഷിതാക്കളെ ബോധവത്കരിക്കുന്നത്. കുട്ടികള്‍ക്ക് അമിത സ്വാതന്ത്ര്യം നല്‍കി അനിയന്ത്രിതമായി കൂട്ടുകാര്‍ക്കൊപ്പം വിടുന്നതും പണവും വാഹനമുള്‍പെടെയുള്ള സൗകര്യങ്ങളും അനുവദിക്കുന്നത് ചെറുപ്പക്കാര്‍ക്കിടയില്‍ വഴിവിട്ട സഞ്ചാരത്തിനുള്ള സാധ്യത കൂടുതലാണ്. കുട്ടികള്‍ക്കു മേല്‍ എപ്പോഴും നിരീക്ഷണം നടത്തുകയും പരിധിവിട്ട സ്വാതന്ത്ര്യം നല്‍കാതിരിക്കുകയും വേണം. കുട്ടികളുടെ പെരുമാറ്റത്തില്‍ മാറ്റം കണ്ടു വരുമ്പോള്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. പുകവലി, പാന്‍ മസാല ഉപയോഗം പോലുള്ള ചെറിയ ശീലങ്ങളില്‍ തുങ്ങിയാണ് പിന്നീട് ലഹരി കൂടിയ മയക്കു മരുന്നുകള്‍ക്ക് അടിമകളാകുന്നതെന്നും ശേഷം ഇവരെ അതില്‍നിന്നും മോചിപ്പിച്ചു തിരികെ കൊണ്ടു വരിക എളുപ്പമായിരിക്കില്ലെന്നും പോലീസ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

---- facebook comment plugin here -----

Latest