Connect with us

Gulf

ലോകകപ്പ് വേദി: പ്രസ്താവനക്കെതിരെ പ്രതിഷേധം

Published

|

Last Updated

ദോഹ: 2022ലെ ലോകകപ്പ് ഫുട്ബാള്‍ മത്സരം ഖത്തറില്‍ നിന്ന് മാറ്റണമെന്ന പ്രിമിയര്‍ ലീഗ് ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാര്‍ഡ് ഷുഡാമോറിന്റെ പ്രസ്താവനക്കെതിരെ ഖത്തറിലെ ഫുട്ബാള്‍ ആരാധകര്‍ രംഗത്ത്. വേനല്‍ക്കാലത്ത് നടത്താന്‍ കഴിയുന്നില്ലെങ്കില്‍ മത്സരം ഖത്തറില്‍ നിന്ന് മാറ്റണമെന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം ആവശ്യപ്പെട്ടത്. ശൈത്യകാലത്തേക്ക് മാറ്റുന്നതാകും ഫുട്ബാള്‍ പ്രേമികള്‍ക്ക് നല്ലതെന്ന ഫിഫ പ്രസിഡന്റ് ജോസഫ് സെപ് ബ്ലാറ്ററുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്താവനയെ ഷുഡോമോര്‍ വിമര്‍ശിച്ചിരുന്നു. ലോകകപ്പ് ശൈത്യകാലത്തേക്ക് മാറ്റുന്നതിനെ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഷുഡോമാറിന്റെ പ്രസ്താവനക്കെതിരെ ഖത്തറിലെ ഫുട്ബാള്‍ പ്രേമികളും ആരാധകരും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. 2010 ഡിസംബര്‍ രണ്ടിന് സ്വിറ്റ്‌സര്‍ലന്റിലെ സുറിച്ച് ഹാളില്‍ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററാണ് 2022 ലോക കപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കുള്ള വേദിയായി ഖത്തര്‍ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയ, ജപ്പാന്‍, ദക്ഷിണ കൊറിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ മറികടന്നാണ് ഈ നേട്ടം ഖത്തര്‍ സ്വന്തമാക്കിയത്.

Latest