Connect with us

Gulf

ദുകം മേഖലയില്‍ പുതിയ റോഡുകള്‍ പൂര്‍ത്തിയായി

Published

|

Last Updated

മസ്‌കത്ത്: മുനിസിപ്പാലിറ്റിയുടെ കീഴില്‍ വിവിധ വിലായത്തുകളില്‍ വ്യത്യസ്ത റോഡ് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായി. 49 ദശലക്ഷം റിയാല്‍ ചെലവില്‍ നിര്‍മിച്ച റോഡുകള്‍ ഉടന്‍ യാത്രക്കായി തുറന്ന് കൊടുക്കും. ദുകത്തിലേക്ക് നിര്‍മിച്ച മൂന്ന് റോഡുകളാണ് പണി പൂര്‍ത്തിയായവയില്‍ പ്രധാനം. ദുകം കേന്ദ്രമാക്കി നിലവില്‍ വരുന്ന വ്യാവസായിക പദ്ധതികള്‍ക്ക് മുതല്‍ക്കൂട്ടാകുന്നതിനാണ് റോഡുകളുടെ നിര്‍മാണം വേഗം പൂര്‍ത്തിയാക്കിയത്. 40.5 ദശലക്ഷം റിയാലാണ് ഇതിന് ചെലവായത്. പുതുതായി പണിത റോഡുകളില്‍ ഒന്ന് രണ്ട് വരിപ്പാതയാണ്. ദുകം തുറമുഖം, ദുകം എയര്‍പോര്‍ട്ട് ഡ്രൈദ്ധോക്ക് എന്നിവിടങ്ങളുമായി ബന്ധപ്പെടുത്തുന്നതാണ് ഈ റോഡ്.
അന്താരാഷ്ട്ര നിലവാരത്തോടു കൂടിയാണ് റോഡുകള്‍ നിര്‍മിച്ചിരിക്കുന്നത്. 10 റൗണ്ട് എബൗട്ടുകളടങ്ങിയതാണ് റോഡുകള്‍. പുതിയതായി നിര്‍മാണം പൂര്‍ത്തിയാക്കിയ ഹൈമ അല്‍ സഹ്മ 24 കിലോമീററ്റര്‍ ദൈര്‍ഘ്യത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. ഹൈമയില്‍ നിന്നും ദുകത്തിലേക്ക് 12 കിലോമീറ്റര്‍ നീളത്തില്‍ റോഡ് നിര്‍മിച്ചിട്ടുണ്ട്. സിനാവ്- മഹൗത്ത് റോഡിലൂടെയും ദുകമിലേക്ക് പ്രവേശിക്കാനാകും. രണ്ട് റോഡുകള്‍ക്കുമായി 971,000 റിയാലാണ് ചെലവഴിച്ചത്. ദുകം പോര്‍ട്ടിന്റെയും എയര്‍പോര്‍ട്ടിന്റെയും വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെയെത്തുന്ന യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ റോഡുകളുടെ നിര്‍മാണം എളുപ്പത്തില്‍ പൂര്‍ത്തിയാക്കിയത്.

Latest