തറാവീഹ് നിസ്‌കരിക്കാന്‍ പോകവെ ബൈക്കിച്ച് മരിച്ചു

Posted on: August 4, 2013 12:00 am | Last updated: August 3, 2013 at 11:52 pm
SHARE

കോഴിക്കോട്: തറാവീഹ് നമസ്‌കരിക്കാന്‍ പള്ളിയിലേക്ക് പോകവെ ബൈക്കിടിച്ച് കാല്‍നട യാത്രികന്‍ മരിച്ചു. എരഞ്ഞിക്കല്‍ കൈപ്പാന്‍തൊടി ഖാസിം (70) ആണ് മരിച്ചത്. പള്ളിയിലേക്ക് പോകവേ എരഞ്ഞിക്കലില്‍ വെച്ച് അത്തോളിയിലേക്ക് പോവുകയായിരുന്ന ബൈക്കിടിച്ചാണ് അപകടം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യമാര്‍: ആമിനക്കുട്ടി, പരേതയായ ഖദീജ. മകന്‍: ഹിഫ്‌സുര്‍റഹ്മാന്‍. മരുമകള്‍: ഷംസാദ്. ഖബറടക്കം ഇന്ന് എരഞ്ഞിക്കല്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.