ലോക സമാധാനത്തിനായി പ്രാര്‍ഥിക്കുക: കാന്തപുരം

Posted on: August 3, 2013 11:01 pm | Last updated: August 3, 2013 at 11:01 pm
SHARE

kanthapuram @ jidhaജിദ്ദ: അസ്വസ്ഥതകള്‍ പടരുന്ന കാലഘട്ടത്തില്‍ സമാധാന സന്ദേശങ്ങള്‍ക്കായി ലോകം കാതോര്‍ക്കുകയാണെന്നും വിശുദ്ധ റമസാന്റെ അവസാന ദിനങ്ങളില്‍ വിശ്വാസികള്‍ അതിന്നായി പ്രാര്‍ത്ഥിക്കണമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ജിദ്ദ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ഗാമന്‍ മിഡില്‍ ഈസ്റ്റ് ഒരുക്കിയ ഇഫ്താറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റമസാന്റെ ദിനരാത്രങ്ങളില്‍ പ്രാര്‍ഥനയിലൂടെ നേടിയെടുത്ത വിശുദ്ധിയും ആത്മചൈതന്യവും നാം കാത്തുസൂക്ഷിക്കണം. പാവപ്പെട്ടവരോടും കഷ്ടതയനുഭവിക്കുന്നവരോടും മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുകയും അവരുടെ കണ്ണീരൊപ്പാനും കരുണാദ്രമായ കൈകള്‍ നീട്ടാനും നമുക്കാവണമെന്നും അദ്ദേഹം പറഞ്ഞു. റിയാദിലെ ഹുദൈലിയ അമീറും ലിസാനുല്‍ അറബ് ചെയര്‍മാനുമായ ഡോ. ഫഹഅ് അല്‍ ഹുദൈലി, ശൈഖ് അബൂ സഅദ്, അമീര്‍ സല്‍മാന്റെ അഡൈ്വസര്‍ ഡോ. ഫാഇസ്, ബശീറലി ശിഹാബ് തങ്ങള്‍, ഗാമന്‍ മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ ശൈഖ് റഫീഖ് ഗാമന്‍, കോഴിക്കോട് ഡി സി സി പ്രസിഡന്റ് കെ സി അബു തുടങ്ങിയവരും സഊദിയിലെ സ്വദേശി ബിസിനസ് പ്രമുഖരുമടക്കം ഇരുനൂറോളം പേര്‍ ഇഫ്താറില്‍ പങ്കെടുത്തു.