എ പി എല്‍ വിഭാഗത്തിനും വിദ്യാഭ്യാസ വായ്പാ പലിശയിളവ്

Posted on: August 3, 2013 10:23 pm | Last updated: August 3, 2013 at 10:23 pm
SHARE

education-loan_thumbതിരുവനന്തപുരം: എ പി എല്‍ വിഭാഗത്തിനും വിദ്യാഭ്യാസ വായ്പാ പലിശയിളവ് ബാധകമാക്കി. വായ്പയെടുത്തതിന് ശേഷം ജോലി ലഭിക്കാത്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ആനുകൂല്യം ആവശ്യമുള്ളവരുടെ അപേക്ഷ സെപ്തംബര്‍ 30ന് മുമ്പ് ബന്ധപ്പെട്ട ഓഫീസില്‍ എത്തിയിരിക്കണം.

2004 മുതല്‍ 2009 എടുത്ത വായ്പകള്‍ക്കാണ് ഇളവ് ലഭിക്കുക. പലിശ തിരിച്ചടക്കാനുള്ള ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും.

മൂന്നുലക്ഷം വരെ വാര്‍ഷിക വരുമാനം ഉള്ളരാണ് പലിശയിളവിന് അര്‍ഹര്‍.