പൊതുമാപ്പ് ലഭിച്ചവരില്‍ 17 ഇന്ത്യക്കാര്‍; എട്ടു മലയാളികള്‍

Posted on: August 3, 2013 9:19 pm | Last updated: August 3, 2013 at 9:19 pm
SHARE

ദോഹ: റമദാന്‍ പ്രമാണിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ഖലീഫ അല്‍ത്താനി പൊതുമാപ്പു നല്‍കിയവരില്‍ എട്ടു മലയാളികള്‍ ഉള്‍പ്പടെ 17 ഇന്ത്യക്കാര്‍. ഇന്ത്യന്‍ എംബസിയാണ് പൊതുമാപ്പ് ലഭിച്ച തടവുകാരുടെ ലിസ്റ്റ് പുറത്തുവിട്ടത്. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് അഞ്ചു വര്‍ഷം മുതല്‍ ഒമ്പത് വര്‍ഷം വരെ ശിക്ഷ ലഭിച്ചവര്‍ക്കാണ് പൊതുമാപ്പ് ലഭിച്ചത്. കഴിഞ്ഞമാസം 23 ഇന്ത്യക്കാര്‍ ഖത്തറില്‍ മരിച്ചതായും എംബസി അറിയിച്ചു.