Connect with us

Gulf

മുഹമ്മദ് റാഫിയുടെ ചരമവാര്‍ഷികം ആചരിച്ചു

Published

|

Last Updated

ദുബൈ: ഗായകന്‍ മുഹമ്മദ് റാഫിയുടെ 33-ാം ചരമ വാര്‍ഷികദിനം റാഫിയുടെ യുഎഇ സ്വദേശിയായ ആരാധകനൊപ്പം ചിരന്തന സാംസ്‌കാരിക വേദി ആചരിച്ചു. ജുമൈറയില്‍ താമസിക്കുന്ന അബദുറഹ്മാന്‍ ബിന്‍ മുഹമ്മദിന്റെ വീട്ടിലാണ് അനുസ്മരണ ചടങ്ങൊരുക്കിയത്.
ദുബൈയില്‍ സൈനിക ഉദ്യോഗസ്ഥനായി വിരമിച്ച അബ്ദുറഹ്മാന്‍ ബിന്‍ മുഹമ്മദ് പിതാവിന്റെ പാട്ടുശേഖരത്തില്‍ നിന്നാണ് റാഫിയുടെ മാസ്മരിക ശബ്ദത്തിന്റെ ആരാധകനായത്. ദുബൈ പ്രതിരോധ വകുപ്പില്‍ ഒപ്പം ജോലി ചെയ്തിരുന്ന മറ്റൊരു റഫി ആരാധകന്‍ കൂടിയായ തളങ്കര സ്വദേശി റഹ്മത്ത് മുഹമ്മദുമായുളള സൗഹൃദവും റാഫിയുടെ പാട്ടുകളോടുളള ഇഷ്ടം വളര്‍ത്തി. മറ്റെവിടെയും കേള്‍ക്കാത്ത ശബ്ദ സൗകുമാര്യമാണ് റാഫിയോടുളള ഇഷ്ടം കൂട്ടിയതെന്ന് അബ്ദുറഹ്മാന്‍ ബിന്‍ മുഹമ്മദ് പറയുന്നു.
റഫിയുടെ പാട്ടുകളില്‍ അബ്ദുറഹ്മാനേറെ ഇഷ്ടം ബഹാറോം ഫൂല്‍ ബര്‍സാവോ. റമസാന്‍ ആണെങ്കിലും നല്ലൊരു ഗായകന്‍ കൂടിയായ അബ്ദുറഹ്മാന്‍ റാഫിയുടെ ഓര്‍മദിനത്തില്‍ തന്റെ മലയാളി സൗഹൃദക്കൂട്ടത്തെ ജുമൈറയിലെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. റഹ്മത്ത് തളങ്കര, ചിരന്തന സാസ്‌കാരിക വേദി ഭരവാഹികളായ മുഹമ്മദലി പുന്നക്കന്‍, നാസര്‍ പരദേശി എന്നിവര്‍ സംബന്ധിച്ചു. റാഫിയുടെ പാട്ടുകള്‍ റഹ്മത്ത് തളങ്കര ആലപിച്ചു.

Latest