പാര്‍ട്ടിയും സര്‍ക്കാരും ഒന്നായി മുന്നോട്ടുപോകും: മുഖ്യമന്ത്രി

Posted on: August 3, 2013 11:30 am | Last updated: August 4, 2013 at 8:30 am
SHARE

oommen chandyന്യൂഡല്‍ഹി: പാര്‍ട്ടിയും സര്‍ക്കാരും ഒന്നായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഡല്‍ഹിയില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍, കേന്ദ്രമന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, എ.കെ ആന്റണി എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എല്ലാവരുമായും ചര്‍ച്ച നടത്തിയ ശേഷമാണ് പാര്‍ട്ടിയിലും സര്‍ക്കാരിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പു വരെ മാറ്റങ്ങള്‍ വേണ്ടെന്ന് ഹൈക്കമാന്‍ഡ് തീരുമാനമെടുത്തത്. അത് കെപിസിസി പ്രസിഡന്റും താനും അംഗീകരിച്ചതായും ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ തീരുമാനം ഒരുമിച്ച് അറിയിക്കുന്നതിനു പകരം രമേശ് ചെന്നിത്തല ഒറ്റയ്ക്ക് തീരുമാനം പ്രഖ്യാപിച്ചതില്‍ അനൗചിത്യമില്ലേയെന്ന ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. ചെന്നിത്തലയുടെ വാക്കുകളിലെ അതൃപ്തിയെക്കുറിച്ച് ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും ഇപ്പോള്‍ അതിലേക്ക് കടക്കുന്നില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിന്‍മാറുകയായിരുന്നു.