മര്‍ക്കസില്‍ നാളെ കാന്തപുരത്തിന്റെ റമസാന്‍ പ്രഭാഷണം

Posted on: August 3, 2013 6:00 am | Last updated: August 3, 2013 at 9:46 am
SHARE

കാരന്തൂര്‍: മര്‍കസില്‍ റമസാന്‍ ഒന്നിനാരംഭിച്ച പ്രഭാഷണപരമ്പരക്ക് നാളെ കാന്തപുരം ഉസ്താദിന്റെ പ്രഭാഷണത്തോടെ സമാപനം കുറിക്കും. കാലത്ത് ഒമ്പതിനാരംഭിക്കുന്ന പരിപാടിയില്‍ ഖത്മുല്‍ഖുര്‍ആന്‍ദുആ, സ്വലാത്ത് ഹല്‍ഖ, റമസാന്‍ കവര്‍ സ്വീകരിക്കല്‍ എന്നവ നടക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. എ പി മുഹമ്മദ് മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പങ്കെടുക്കും
ഇന്ന് പത്ത് മണിക്ക് എസ് വൈ എസ് ജില്ലാ സെക്രട്ടറി റഹ്മത്തുല്ല സഖാഫി പ്രഭാഷണം നടത്തും വൈകീട്ട് നാലിന് നടക്കുന്ന അഹ്ദലിയ്യ മജ്‌ലിസില്‍ ഹാഫിള് അബൂബക്കര്‍ സഖാഫി പ്രസംഗിക്കും