പ്രാര്‍ഥനാ സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങള്‍

Posted on: August 3, 2013 9:43 am | Last updated: August 4, 2013 at 4:52 pm
SHARE

മലപ്പുറം: നാളെ റമസാന്‍ ഇരുപത്തിയേഴാം രാവിലെ പ്രാര്‍ഥനാസമ്മേളനത്തിലേക്ക് വരുന്നവരെ സ്വീകരിക്കാന്‍ സ്വലാത്ത് നഗറില്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മലപ്പുറത്തിനും പൂക്കോട്ടൂരിനുമിടയില്‍ പത്ത് ഗ്രൗണ്ടുകളും അവിടങ്ങളിലെല്ലാം ശബ്ദ-വെളിച്ച സൗകര്യങ്ങളും ഏര്‍പ്പെടുത്തിക്കഴിഞ്ഞു.
ജില്ലാ ഭരണകൂടം, പോലീസ്, ഫയര്‍ ഫോഴ്‌സ്, ട്രാഫിക് വിഭാഗം, മെഡിക്കല്‍ യൂനിറ്റുകള്‍, സന്നദ്ധ സേവകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഞായറാഴ്ച പുലര്‍ച്ചെ 5.30ന് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടിയുടെ ഹദീസ് പാഠത്തോടെയാണ് പ്രാര്‍ത്ഥനാ സമ്മേളന സമാപന പരിപാടികള്‍ തുടങ്ങുക. ഏഴ് മണിക്ക് സ്‌കൂള്‍ ഓഫ് ഖൂര്‍ആനില്‍ കൂറ്റമ്പാറ അബ്ദുര്‍റഹിമാന്‍ ദാരിമി ക്ലാസെടുക്കും. ഒരു മണിക്ക് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ ഖത്മുല്‍ ഖുര്‍ആന്‍, അസ്മാഉല്‍ ബദര്‍ പ്രാര്‍ത്ഥനാ സദസ്സാണ്. വൈകുന്നേരം നാലിന് സ്വലാത്ത് നഗറിലെ പ്രധാന വേദിയില്‍ ബുര്‍ദ പാരായണത്തോടെ പ്രാര്‍ഥനാ സമ്മേളന സമാപന ചടങ്ങുകള്‍ തുടങ്ങും. 10ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരിയുടെ ആശീര്‍വാദ പ്രഭാഷണംനടത്തും . കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി മുഖ്യപ്രഭാഷണവും ഭീകരതക്കും തീവ്രവാദത്തിനുമെതിരെയുള്ള പ്രതിജ്ഞക്ക് നേതൃത്വവും നിര്‍വ്വഹിക്കും. പുലര്‍ച്ചെ 2.30ന് സമൂഹ പ്രാര്‍ത്ഥനയോടെ പരിപാടികള്‍ക്കു സമാപനമാവും.

LEAVE A REPLY

Please enter your comment!
Please enter your name here