Connect with us

Kasargod

സഅദിയ്യയുടെ മുറ്റത്ത് പതിനായിരങ്ങള്‍ ആത്മീയ സാഗരം തീര്‍ത്തു

Published

|

Last Updated

ദേളി: വിശുദ്ധ റമസാനിന്റെ ഇരുപത്തിയഞ്ചാം രാവില്‍ ലൈലത്തുല്‍ ഖദ്‌റിന്റെ പ്രാര്‍ഥനാ പുണ്യം തേടി ദേളി ജാമിഅ സഅദിയ്യ അറബിയ്യയില്‍ ഒത്തുകൂടിയത് പതിനായിരങ്ങള്‍. സഅദിയ്യ പ്രാര്‍ഥനാ സമ്മേളനത്തിലേക്ക് ജില്ലയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും അയല്‍ ജില്ലകളില്‍ നിന്നുമായി രാവിലെ മുതല്‍ വിശ്വാസികളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നും വിദേശ ഘടകങ്ങളില്‍ നിന്നും പ്രതിനിധികളെത്തി. കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥനകളും ദിക്‌റ് സ്വലാത്തുകളുമായി ഒരു രാത്രി മുഴുവന്‍ പാപമോചനത്തിനിരന്ന വിശ്വാസി സഹസ്രങ്ങള്‍ ആത്മീയ നിര്‍വൃതിയോടെയാണ് അര്‍ധരാത്രി പിന്നിട്ട് പിരിഞ്ഞുപോയത്.
ആയിരങ്ങള്‍ കണ്ണിയായ സമൂഹ നോമ്പ് തുറയും ഏറെ ശ്രദ്ധേയമായി. നരകമുക്തിയും സ്വര്‍ഗീയ സൗഭാഗ്യവും കരഗതമാകുന്ന അവസാന പത്തിലെ അനുഗ്രഹീത ദിനമായി മാറുകയായിരുന്നു വിശ്വാസികള്‍ക്ക് പ്രാര്‍ഥനാ സമ്മേളനം. തൗബാ മജ്‌ലിസിന് സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കി. ജലാലിയ്യ റാത്തീബ് മജ്‌ലിസ് പ്രമുഖ സയ്യിദുമാരുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായി.
സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം എം അലികുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്തു. സയ്യിദ് ആറ്റക്കോയ തങ്ങള്‍ കൊടുവള്ളി പ്രാര്‍ഥന നടത്തി. സയ്യിദ് യു പി എസ് തങ്ങള്‍ അര്‍ളട്ക, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുല്ല ഹാജി ചിത്താരി, മുഹമ്മദ് സഖാഫി പാത്തൂര്‍, ചിത്താരി മുഹമ്മദ് കുഞ്ഞി ഹാജി, കെ കെ അബ്ബാസ് ഹാജി, എം ടി പി അബ്ദുല്‍ ജലീല്‍ സഖാഫി മാവിലാടം, വി എന്‍ ഹുസൈന്‍ ഹാജി, ജാബിര്‍ സഖാഫി തൃക്കരിപ്പൂര്‍, മൊയ്തു സഅദി ചേരൂര്‍, എന്‍ എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ചെമ്പരിക്ക, സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുറസ്സാഖ്, സിഡ്‌കോ ചെയര്‍മാന്‍ സി ടി അഹ്മദലി, കല്ലട്ര മാഹിന്‍ ഹാജി, എന്‍ എ അബൂബക്കര്‍ ഹാജി, പി ബി അഹ്മദ് ഹാജി, മുല്ലച്ചേരി അബ്ദുറഹ്മാന്‍ ഹാജി, കൊവ്വല്‍ അമു ഹാജി, അബ്ദുല്ല ഹാജി ചിത്താരി, അബ്ദുല്‍ ഖാദിര്‍ ഹാജി മുല്ലച്ചേരി, സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജി, നൂര്‍ മുഹമ്മദ് ഖത്തര്‍, ഇബ്‌റാഹിം ഹാജി ഉപ്പള തുടങ്ങിയവര്‍ സംബന്ധിച്ചു. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി പ്രഭാഷണം നടത്തി.
സമാപന പ്രാര്‍ഥനക്ക് ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് നേതൃത്വം നല്‍കി. പാദൂര്‍ കുഞ്ഞാമു ഹാജി ജലാലിയ്യ ഗ്രന്ഥം കുവൈത്ത് അബ്ദുല്ല ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. സുന്നി വിദ്യാഭ്യസ ബോര്‍ഡ് അഞ്ചാം ക്ലാസ് പൊതു പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടിയ സഅദിയ്യ: ഓര്‍ഫനേജ് മദ്‌റസ വിദ്യാര്‍ഥി അബ്ദുല്‍ ഗഫൂറിനുള്ള ക്യാഷ് അവാര്‍ഡ് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നല്‍കി.

Latest