പിസി ജോര്‍ജ് ചീഫ് വിപ്പാണെന്ന് തോന്നുന്നില്ല: കെസി ജോസഫ്

Posted on: August 3, 2013 9:37 am | Last updated: August 3, 2013 at 9:37 am
SHARE

kc josephതിരുവനന്തപുരം: പിസി ജോര്‍ജ് യുഡിഎഫിന്റെ ചീഫ് വിപ്പാണെന്ന് തോന്നുന്നില്ലെന്ന് മന്ത്രി കെസി ജോസഫ്. പിസി ജോര്‍ജിന്റെ വാക്കും പ്രവര്‍ത്തിയും യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു. അതേസമയം രമേശ് ചെന്നിത്തലയെ അപമാനിക്കുന്ന തരത്തിലുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്തുവെന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയാണെന്നും കെസി ജോസഫ് പറഞ്ഞു.