കേരള കോണ്‍ഗ്രസ് അടിയന്തര ഉന്നതാധികാര സമിതി ഇന്ന്

Posted on: August 3, 2013 8:12 am | Last updated: August 3, 2013 at 8:12 am
SHARE

kerala congressകോട്ടയം: കേരളാ കോണ്‍ഗ്രസ്- എം അടിയന്തര ഉന്നതാധികാര സമിതി ഇന്ന് കോട്ടയത്ത് ചേരും. നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് വൈകിട്ട് ആറിന് കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ യോഗം ചേരുക.
മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ നിന്നുണ്ടായ തിക്താനുഭവങ്ങളാണ് അടിയന്തര യോഗം വിളിച്ചുകൂട്ടാന്‍ നേതൃത്വത്തെ നിര്‍ബന്ധിതരാക്കുന്നത്. ജോസ് കെ മാണിക്ക് കേന്ദ്രമന്ത്രിസ്ഥാനം വേണമെന്ന മാണി ഗ്രൂപ്പിന്റെ ആവശ്യം കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തള്ളിയിരുന്നു.
സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്‌നപരിഹാരത്തിന് കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഹൈക്കമാന്‍ഡ് നിലപാട്. ഈ സാഹചര്യത്തിലാണ് കേരള കോണ്‍ഗ്രസ് യോഗം.