Connect with us

Palakkad

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു

Published

|

Last Updated

പട്ടാമ്പി: കൊപ്പം – വളാഞ്ചേരി ദുരിതപാതയിലൂടെ സ്വകാര്യ ബസുകള്‍ ഓട്ടം നിറുത്തുന്നു. മരണക്കുഴികള്‍ നിറഞ്ഞ റോഡിലൂടെ യാത്രാദുരിതം തുടരുകയാണ്. ടൗണ്‍ മുതല്‍ നടുവട്ടം വരെ റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങളായി. കഴിഞ്ഞ വര്‍ഷം തന്നെ റോഡ് തകര്‍ന്നെങ്കിലും നന്നാക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇത്തവണ കനത്ത മഴയില്‍ റോഡ് പൂര്‍ണ്ണമായും തകര്‍ന്നിരിക്കയാണ്. വിയറ്റ്‌നാംപടി മുതല്‍ പപ്പടപ്പടി വരെയുള്ള വന്‍ഗര്‍ത്തങ്ങളില്‍ വീണ് അപകടങ്ങള്‍ പതിവായിരിക്കയാണ്.
പാലക്കാട് നിന്ന് ചെര്‍പ്പുളശ്ശേരി, കൊപ്പം വഴി കോഴിക്കോട്, കുറ്റിപ്പുറം, തിരൂര്‍, കാടാമ്പുഴ ക്ഷേത്രം ഭാഗങ്ങളിലേക്കുള്ള ബസ് യാത്രയും, ചരക്കുഗതാഗതവും റോഡ് തകര്‍ന്നതോടെ ബുദ്ധിമുട്ടിലായി. വാഹനങ്ങള്‍ക്ക് കോടുപറ്റി നടുറോഡില്‍ നില്‍ക്കുന്നതും പതിവായി. കൊപ്പം, പട്ടാമ്പി ടൗണുകളില്‍ നിന്ന് വളാഞ്ചേരിയിലെത്താന്‍ 45 മിനുട്ട് വേണ്ടിടത്ത് കുഴികള്‍ കാരണം രണ്ട് മണിക്കൂറോളം ഇഴഞ്ഞു നീങ്ങേണ്ട സ്ഥിതിയാണെന്ന് വഹന ഉടമകള്‍ പറയുന്നു. നടുവട്ടം മുതല്‍ തിരുവേഗപ്പുറ ചെക്ക്‌പോസ്റ്റ് വരെ രണ്ട് മാസം മുമ്പാണ് റോഡ് നവീകരിച്ചത്.
1. 20കോടി രൂപ ചെലവില്‍ പണിത് മാസങ്ങള്‍ക്കകം റോഡ് തകര്‍ന്നത് കരാറുകാരന്റ അനാസ്ഥയാണെന്നാണ് ആരോപണം.