അന്യ ജില്ലാക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് പഠിതാക്കളെ വലക്കുന്നു

Posted on: August 3, 2013 7:49 am | Last updated: August 3, 2013 at 7:49 am
SHARE

മണ്ണാര്‍ക്കാട്: പത്താം തരം തുല്യതാ പരീക്ഷ അന്യ ജില്ലാക്കാരായ പഠിതാക്കള്‍ക്ക് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് പഠിതാക്കളെ വലക്കുന്നു. മറ്റ് ജില്ലകളില്‍ നിന്ന് പാലക്കാട് ജില്ലയിലെത്തി താമസിക്കുകയും പത്താം തരം തുല്യതാ പരീക്ഷക്ക് പാലക്കാട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തവരാണ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് മൂലം ആശങ്കയിലായിരിക്കുന്നത്. പരീക്ഷക്ക് പിഴയോട് കൂടി ഫീസടക്കേണ്ട അവസാന തീയതി ഈ മാസം അഞ്ചാണ്.

ഫീസടച്ചാലും പരീക്ഷക്ക് അപേക്ഷിക്കണമെങ്കില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണം. ജോലി കയറ്റത്തിനും വിവിധ ലൈസന്‍സുകള്‍ക്കും വേണ്ടിയാണ് പലരും പത്താംതരം തുല്യത പരീക്ഷ എഴുതാന്‍ കാത്തിരിക്കുന്നത്. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെക്കുറിച്ച് വ്യക്തമായ ഉത്തരവും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നില്ലെന്ന്് പരാതിയുണ്ട്. മണ്ണാര്‍ക്കാട് പരിധിയില്‍ മാത്രം അഞ്ച് പേര്‍ക്ക് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുണ്ട്. മാത്രമല്ല പല പഞ്ചായത്തുകളിലും തുടര്‍ വിദ്യാകേന്ദ്രമില്ലാത്തത് പഠിതാക്കള്‍ക്ക് പരീക്ഷക്കുള്ള രജിസ്‌ട്രേഷന് തടസ്സമായതായും പരാതിയുണ്ട്.