Connect with us

Wayanad

റോഡരികിലെ മരങ്ങള്‍ മുറിച്ചുമാറ്റിയില്ല; അപകടങ്ങള്‍ തുടര്‍ക്കഥ

Published

|

Last Updated

കല്‍പറ്റ: റോഡരികിലെ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ അപേക്ഷ നല്‍കിയിട്ടും വനം വകുപ്പ് അനുമതി നല്‍കാന്‍ തയ്യാറാവാത്തതിനാല്‍ ദുരിതങ്ങളും അപകടങ്ങളും ഏറെ. ജനങ്ങള്‍ക്ക് ഒന്നടങ്കം ദുരിതമുണ്ടാക്കും വിധത്തില്‍ മരങ്ങള്‍ കടപുഴകി വീഴുമ്പോള്‍ മാത്രം ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന വനം വകുപ്പിന്റെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

അപകടാവസ്ഥയിലുള്ളതും ഏത് സമയത്തും കട പുഴകി വീഴാന്‍ സാധ്യതയുള്ളതുമായ റോഡരികിലെ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മാസങ്ങള്‍ക്ക് മുമ്പ് പി.ഡബ്ല്യു.ഡി അധികൃതര്‍ ഉന്നത വനപാലകര്‍ക്ക് രേഖാ മൂലം അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ വനംവകുപ്പ് അധികൃതര്‍ മുറിച്ച് മാറ്റാന്‍ അപേക്ഷ നല്‍കിയ മരത്തെ കുറിച്ച് അന്വേഷിക്കുകയോ മരം മുറിച്ച് മാറ്റാന്‍ അനുമതി നല്‍കുകയോ ചെയ്യാന്‍ തയ്യാറായിട്ടില്ല. പൊതു മരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതും വന പ്രദേശവുമായി വന പ്രദേശവുമായി യാതൊരു ബന്ധവുമില്ലാത്ത റോഡരികിലെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ പോലും മുറിച്ചു മാറ്റാന്‍ അനുമതി നല്‍കാത്തത് മൂലം ഏറെ ദുരിതങ്ങളാണ് നാട്ടുകാരും യാത്രക്കാരും അനുഭവിക്കുന്നത്.
മാനന്തവാടി താലൂക്കില്‍ മാത്രം എട്ടോളം സ്ഥലങ്ങളിലാണ് മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി ബന്ധം തകരാറിലാവുകയും വാഹന ഗതാഗതം തടസ്സുപ്പെടുകയും ചെയ്തത്. അപകടാവസ്ഥയിലായതിനാല്‍ മുറിച്ച് മാറ്റാന്‍ അനുമതി നല്‍കണമെന്ന് കാണിച്ച് വനം വകുപ്പിന് പി.ഡ.ബ്ല്യു.ഡി നല്‍കിയ ലിസ്റ്റില്‍ പെട്ട മരങ്ങളാണ് കട പുഴകി വീണ് ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ടം വരുത്തി വെച്ചത്.
പി.ഡ.ബ്ല്യു.ഡി അധികൃതരുടെ ഭാഗത്ത് നിന്നും മുന്‍ കരുതലൊന്നുമിതെ റോഡ് വീതി കൂട്ടുന്നതും മരങ്ങള്‍ കടപുഴകി വീണ് നാശ നഷ്ടങ്ങളുണ്ടാവാന്‍ കാരണമാവുന്നുണ്ട്. റോഡുകള്‍ വീതി കൂട്ടുമ്പോള്‍ മരങ്ങള്‍ നിലനിര്‍ത്തി കൊണ്ട് മരത്തിന്‍െ ചുറ്റു ഭാഗത്തുമുള്ള മണ്ണ് നീക്കം ചെയ്യുന്നത് മൂലം മരം അപകടാവസ്ഥയിലാവുകയാണ്.

 

Latest