കണിയാമ്പറ്റ എസ് വൈ എസ്, മഹല്ല് കമ്മിറ്റി റിലീഫ് നടത്തി

Posted on: August 3, 2013 7:46 am | Last updated: August 3, 2013 at 7:46 am
SHARE

കണിയാമ്പറ്റ: യൂണിറ്റ് എസ് വൈ എസ് അല്‍ ഇഹ്‌സാന്‍ മഹല്ല് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച റമസാന്‍ റലീഫ് എസ് വൈ എസ് ജില്ലാ ട്രഷറര്‍ കെ കെ മുഹമ്മദലി ഫൈസിയും വസ്ത്ര വിതരണം സര്‍ക്കിള്‍ പ്രസിഡന്റ് അബൂബക്കര്‍ മുസ് ലിയാരും ഉദ്ഘാടനം ചെയ്തു. ജുമാമസ്ജിദില്‍ നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് യു കെ എം അശ്‌റഫ് സഖാഫി അല്‍കാമിലി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മഹല്ല് സെക്രട്ടറി പി കെ ബീരാന്‍, യൂണിറ്റ് സെക്രട്ടറി മൊയ്തീന്‍കുട്ടി പുളിക്കന്നന്‍, മുത്തലിബ് കണിയാമ്പറ്റ, ശാക്കിര്‍ മുസ്‌ലിയാര്‍ എന്നിവര്‍ സംബന്ധിച്ചു. മുഹമ്മദ് ഇര്‍ഫാന്‍ സ്വാഗതവും റഊഫ് സുഹ്‌രി നന്ദിയും പറഞ്ഞു.