വാഹനങ്ങളിലെ എയര്‍ ഹോണ്‍: ശബ്ദം കൂടിയാല്‍ നടപടി

Posted on: August 3, 2013 7:44 am | Last updated: August 3, 2013 at 7:44 am
SHARE

മലപ്പുറം: എയര്‍ ഹോണുകള്‍ നിബന്ധനകള്‍ പാലിക്കാതെ സ്ഥാപിച്ച വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
85 മുതല്‍ 105 ഡെസിബല്‍ വരെ ശബ്ദമുണ്ടാക്കുന്ന ഹോണുകള്‍ മാത്രമേ വാഹനങ്ങളില്‍ പിടിപ്പിക്കാവൂ. പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്നതും വിവിധ തരത്തിലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നതുമായ ഹോണുകള്‍ നിരോധിച്ചിട്ടുള്ളതാണ്. മുന്നില്‍ പോകുന്ന വാഹനത്തിന് പുറകില്‍ നിന്നും അപ്രതീക്ഷിതമായും അനാവശ്യമായും ഹോണ്‍ അടിക്കുന്നതുമൂലം ഡ്രൈവറുടെ ശ്രദ്ധ മാറുന്നത് അപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. അതിനാല്‍ ഇത്തരം ഹോണുകള്‍ ഉടന്‍ ഇളക്കി മാറ്റേണ്ടതാണ്.
എയര്‍ ഹോണ്‍ സ്ഥാപിച്ച വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ആഗസ്റ്റ് 14 വരെ എയര്‍ ഹോണ്‍ സ്‌പെഷല്‍ ഡ്രൈവ് നടത്തുമെന്ന് ആര്‍ ടി ഒ അറിയിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here