Connect with us

Malappuram

ഉദ്ഘാടനം കഴിഞ്ഞ താലൂക്കാശുപത്രി കെട്ടിടങ്ങള്‍ പ്രവര്‍ത്തന സജ്ജമായില്ല

Published

|

Last Updated

നിലമ്പൂര്‍:കഴിഞ്ഞ ഏപ്രിലില്‍ ഉദ്ഘാടനം കഴിഞ്ഞിട്ടും നിലമ്പൂര്‍ താലൂക്കാശുപത്രിയിലെ പുതിയ കെട്ടിടങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കിയില്ല. ആശുപത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കാനും പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കായി ഒരു പ്രത്യേക വാര്‍ഡും ലക്ഷ്യം വെച്ചുകൊണ്ട് നിര്‍മിച്ച കെട്ടിടങ്ങളാണ് നിര്‍മാണം കഴിഞ്ഞിട്ടും മറ്റുപണികള്‍ പൂര്‍ത്തിയാക്കാതെ തുറന്ന് കൊടുക്കുന്നത് അനിശ്ചിതമായി നീണ്ടു പോകുന്നത്.

ആദിവാസികള്‍ക്ക് മാത്രമായി നിര്‍മിച്ച വാര്‍ഡില്‍ 20 കിടക്കകളും ഇതിനോട് ചേര്‍ന്ന് പാലിയേറ്റീവ് കെയറിനായി 15 കിടക്കകളും കുഞ്ഞു കുട്ടികള്‍ക്കായി അഞ്ച് കിടക്കകളും ഉള്‍പ്പെടുത്തികൊണ്ടുള്ള കെട്ടിടമാണ് തുറന്നു കൊടുക്കാത്തത്. കഴിഞ്ഞ ഏപ്രില്‍ നാലിനാണ് ആരോഗ്യ വകുപ്പു മന്ത്രി ശിവകുമാര്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ഘാടന ശേഷം ഒരു പണിപോലും ഇതില്‍ നടത്തിയിട്ടില്ല. ഇലക്ട്രിക്‌വയറിംഗ് പൂര്‍ത്തിയാക്കേതുണ്ട്. ആവശ്യത്തിന് കട്ടിലും മറ്റുപകരണങ്ങളും സ്ഥാപിക്കുകയും വേണം.
നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ച 25 ലക്ഷം രൂപ ആശുപത്രിക്ക് സംഭാവനയായി നല്‍കിയിരുന്നു. ഇതുപയോഗിച്ച് നിര്‍മിച്ച ആസ്പത്രി അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചതാണ്. ഇതും പ്രവര്‍ത്തന സജ്ജമായിട്ടില്ല. ഇതിലും ഇലക്ട്രിക് വയറിംഗ് അടക്കമുള്ള പണികള്‍ ബാക്കിയാണ്്.
ആശുപത്രിയിലെ നിലവിലുള്ള ഓഫീസില്‍ ജീവനക്കാര്‍ക്കിരിക്കാന്‍ സ്ഥലമില്ലാതായിട്ടും പുതിയ കെട്ടിടം തുറന്നു കൊടുത്തിട്ടില്ല. ആറ് കസേരകള്‍ മാത്രമുള്ള ഓഫീസില്‍ ഒരാള്‍ എണീക്കുമ്പോഴാണ് അടുത്തയാള്‍ ഇരിക്കാറുള്ളത്. ഒരു സൂപ്രണ്ട്്, ഒരു ലെ സെക്രട്ടറി, ഒന്നു വീതം ഹെഡ് ക്ലാര്‍ക്ക്, യു ഡി ക്ലാര്‍ക്ക്, മൂന്ന് എല്‍ ഡി , രണ്ട് ടൈപ്പിസ്റ്റ്, ഒന്നുവീതം പ്യൂണ്‍, എച്ച് എം സി ക്ലാര്‍ക്ക് എന്നിങ്ങനെ 11 പേരാണ് മൊത്തമുള്ളത്.

 

 

---- facebook comment plugin here -----

Latest