Connect with us

Malappuram

അരീക്കോട്ട് ഇരുപതോളം കിണറുകളില്‍ വെള്ളം താഴ്ന്നു

Published

|

Last Updated

അരീക്കോട്: ചാലിയാറിന്റെ തീരപ്രദേശമായ വെസ്റ്റ് പത്തനാപുരത്ത് ഇരുപതോളം കിണറുകളില്‍ വെള്ളം പൊടുന്നനെ താഴ്ന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. മഴക്കാലത്ത് വെള്ളം കവിഞ്ഞ് ഒഴുകുന്നതോ നിറഞ്ഞ് നില്‍ക്കുന്നതോ ആയ കിണറുകളാണിവ. മിക്ക കിണറുകളിലും ഏപ്രില്‍, മെയ് മാസങ്ങളില്‍ പോലും ഇപ്പോഴത്തേതിലും കൂടുതല്‍ വെള്ളമുണ്ടായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. കാളൂലകത്ത് അബ്ദുസമദ്, കാഞ്ഞിരാന അബ്ദുര്‍റബ്ബ്, തോട്ടത്തില്‍അബ്ദു, വലിയ പീടിയേക്കല്‍ മൈമൂന, തോട്ടത്തില്‍ അശ്‌റഫ്, കിളിവാലന്‍ റിയാസ് ബാബു, വൈ പി സ്വാദിഖ്, കൊന്നാലത്ത് അബ്ദു, മുഹമ്മദലി (റിട്ട.പോലീസ്), മഠത്തില്‍ മൊയ്തീന്‍ കുട്ടി, വല്ലാഞ്ചിറ അബ്ദുസമദ്, അരിഞ്ചീരി അശ്‌റഫ്, വലിയ പീടിയേക്കല്‍ റസാഖ് എന്നിവരുടെ വീടുകളിലെ കിണറുകളിലാണ് ഈ പ്രതിഭാസം കണ്ടത്. ഒരു ബക്കറ്റ് മുങ്ങാന്‍ പാകത്തിലുള്ള വെള്ളമാണ് ചില കിണറുകളിലുള്ളതെങ്കില്‍ തീരെ വെള്ളമില്ലാത്തവയുമുണ്ട്. ചാലിയാറില്‍ നിന്ന് 100 മീറ്റര്‍ മുതല്‍ 200 മീറ്റവരെ മാത്രം ദൂരമുള്ള കിണറുകളാണിവയെല്ലാം. കിണറുകളലുണ്ടായിട്ടുള്ള ഈ പ്രതിഭാസം കുടുംബങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

 

Latest