മുസ്‌ലിം ലീഗ് തീരദേശ റിലീഫിന് ഉജ്ജ്വല തുടക്കം

Posted on: August 3, 2013 7:40 am | Last updated: August 3, 2013 at 7:40 am
SHARE

തിരൂര്‍: മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി നടപ്പാക്കുന്ന തീരദേശ റിലീഫ് വിതരണോദ്ഘാടനത്തിന് ഉജ്ജ്വല തുടക്കം. തിരൂര്‍ വാക്കാട് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു.
തീരദേശ പഞ്ചായത്തുകളിലും അട്ടപ്പാടി വയനാട്‌തോട്ടം മേഖലകളിലും ദുരിതമനുഭവിക്കുന്ന 40,000 കുടുംബങ്ങള്‍ക്കാണ് റിലീഫ് കിറ്റ് വിതരണം ചെയ്യുന്നത്.
ബൈത്തുര്‍റഹ്മ, കുടിവെള്ള പദ്ധതികളും സംസ്ഥാനതലത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഇ ടി മുഹമ്മദ് ബഷീര്‍ എം പി, കെ പി എ മജീദ്, വി വി അബ്ദുല്‍ വഹാബ്, കെ കുട്ടി അഹമ്മദ്കുട്ടി, അബ്ദുറഹിമാന്‍ രണ്ടത്താണി എം എല്‍ എ, പി അബ്ദുല്‍ ഹമീദ്, വെട്ടം ആലിക്കോയ പ്രസംഗിച്ചു. അഷ്‌റഫ് കോക്കൂര്‍, എം എ ഖാദര്‍, സി മുഹമ്മദലി, , പി ടി കെ കുട്ടി, ഉമ്മര്‍ ഒട്ടുമ്മല്‍, എം അബ്ദുല്ലക്കുട്ടി, എം പി മുഹമ്മദ്‌കോയ, പി സൈനുദ്ദീന്‍ സംബന്ധിച്ചു.