വിദേശ മദ്യവില്‍പ്പന നടത്തുന്ന മൂന്നംഗസംഘം അറസ്റ്റില്‍

Posted on: August 3, 2013 7:39 am | Last updated: August 3, 2013 at 7:39 am
SHARE

തിരൂരങ്ങാടി: വിദേശമദ്യ വില്‍പ്പന നടത്തുന്ന മൂന്നംഗസംഘം അറസ്റ്റില്‍. മൂന്നിയൂര്‍ പാപ്പന്നൂര്‍ ആശാരികണ്ടി പ്രമോദ്(31)തച്ചേടത്ത് ബിജു(29)പടിക്കല്‍ പാറമ്മല്‍ ഒറ്റത്തിങ്ങല്‍ മുജീബുര്‍റഹ്മാന്‍(41)എന്നിവരെയാണ് തിരൂരങ്ങാടി എസ് ഐ. എ സുനിലും സംഘവും അറസ്റ്റ് ചെയ്തത്.
അംബാസിഡര്‍ കാറില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന വിവിധ കമ്പനികളുടെ 33 കുപ്പി വിദേശമദ്യം ഇവരില്‍നിന്ന് പോലീസ് പിടികൂടിയുട്ടുണ്ട്. 1275,000 രൂപ വിലവരുന്നതാണിത്. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം 5.30ന് പാപ്പന്നൂരിലെ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.പരപ്പനങ്ങാടി ബീവറേജ് മദ്യഷാപ്പില്‍നിന്ന് വാങ്ങിയതാണെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. ഒന്നരവര്‍ഷത്തോളമായി സംഘം വിദേശ മദ്യവില്‍പ്പന ജോലിയാക്കി വരുന്നു. അമിത വിലക്കാണിവ വില്‍ക്കാറുള്ളത്. പാപ്പന്നൂര്‍ കേന്ദ്രമായി നടക്കുന്ന വിദേശവില്‍പ്പനക്ക് പലഭാഗങ്ങലില്‍നിന്നും ആവശ്യക്കാര്‍ എത്താറുണ്ടത്രെ .ഇവര്‍ ഉപയോഗിച്ച അമ്പാസിഡര്‍ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി.