Connect with us

Malappuram

പ്രാര്‍ഥനാ നിര്‍ഭരമായി പള്ളികളിലെ ഖബര്‍സ്ഥാനുകള്‍

Published

|

Last Updated

വണ്ടൂര്‍: വിശുദ്ധ റമസാനിലെ അവസാനത്തെ പത്തില്‍ പള്ളികളിലെ ഖബര്‍സ്ഥാനുകളില്‍ മണ്‍മറഞ്ഞുപോയവരുടെ പരലോക നന്മയ്ക്കുവേണ്ടി പ്രാര്‍ഥന സജീവമാകുന്നു. അവസാനപത്തിലെ ഒറ്റയായ രാവുകളില്‍ ലൈലത്തുല്‍ ഖദ്്‌റിനെ പ്രതീക്ഷിക്കപ്പെടുന്നതിനാല്‍ പ്രാര്‍ഥനകളില്‍ മുഴുകിയിരിക്കുകയാണ് വിശ്വാസി സമൂഹം.

ഖുര്‍ആന്‍ അവതീര്‍ണമായ രാവ്, ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള രാവ് എന്നിവക്ക് പുറമെ ലൈലത്തുല്‍ ഖദ്്‌റിന് വേറെയും സവിശേഷതകളുണ്ട്. പ്രസ്തുത രാവില്‍ മാലാഖമാരും ജിബ്‌രീല്‍ എന്ന മാലാഖയും ഭൂമിയിലിറങ്ങുമെന്നും മരണപ്പെട്ടവരുടെ ആത്മാവുകള്‍ ഭൂമിയിലിറങ്ങുമെന്നും മുസ്്‌ലിങ്ങള്‍ വിശ്വസിക്കുന്നു. ഇക്കാരണം കൊണ്ടുതന്നെ പള്ളിക്ക് സമീപമുള്ള ഖബര്‍സ്ഥാനുകളില്‍ പ്രാര്‍ഥനക്കെത്തുന്നവരും ഏറെയാണ്.
റമസാനിലെ അവസാനത്തെ വെള്ളിയാഴ്ചയായ ഇന്നലെ മിക്ക പള്ളികളിലും മരണപ്പെട്ടവരുടെ ഖബറിനരികില്‍ പ്രാര്‍ഥനാനിരതമായ വിശ്വാസികളെ കാണാമായിരുന്നു. ജുമുഅ നിസ്്കാരത്തിനും സിയാറത്തിനുമായി ഒഴുകിയെത്തിയ നൂറുകണക്കിന് വിശ്വാസികള്‍, പള്ളിയില്‍ ഇഅ്ത്തികാഫ് ഇരിക്കുന്ന പണ്ഡിതന്മാര്‍, ദാനദര്‍മ്മങ്ങള്‍ ചെയ്യുന്ന വിശ്വാസികള്‍…..
റമസാന്‍ അവസാനിക്കും മുമ്പെ പുണ്യങ്ങള്‍ തേടുന്നകാഴ്ചയായിരുന്നു ഇന്നലെ പള്ളികളില്‍ കണ്ടത്.

Latest