റമസാന്‍ ഉപഹാരമായി കയര്‍ഫെഡിന്റെ നിസ്‌കാരപ്പടം

Posted on: August 3, 2013 7:36 am | Last updated: August 3, 2013 at 7:36 am
SHARE

കോഴിക്കോട്: റമസാന്‍ വ്രത വിശുദ്ധിയുടെ ശ്രേഷ്ഠദിനങ്ങളില്‍ വിശ്വാസികള്‍ക്ക് പുതുമയുളള ഉപഹാരവുമായി കയര്‍ഫെഡ്. ഉത്പന്ന വൈവിധ്യവത്കരണത്തിന്റെ ഭാഗമായി കയര്‍ഫെഡ് വിപണിയിലിറക്കുന്ന ഏറ്റവും പുതിയ ഉത്പന്നമാണ് ആലിയ നിസ്‌ക്കാരപ്പടം. ഖുര്‍ആന്‍ പാരായണത്തിനും നിസ്‌കാരത്തിനും പുറമെ വിശ്രമാവശ്യത്തിനുമാണ് ആലിയ മെത്ത രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നാല് അടി നീളവും രണ്ടേകാല്‍ അടി വീതിയും അര ഇഞ്ച് ഘനവുമുളള നിസ്‌കാരപ്പടങ്ങള്‍ മടക്കി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ നാല് ഫോള്‍ഡുകളായാണ് രൂപപ്പെടുത്തിയിരിക്കുന്നത്. റമസാന്‍ -ഓണം പ്രമാണിച്ച് അനുവദിച്ച 20 ശതമാനം ഡിസ്‌കൗണ്ട് കഴിച്ച് 440 രൂപയാണ് വില. എല്ലാ കയര്‍ഫെഡ് ഷോറൂമുകളിലും ഏജന്‍സി ഷോറൂമുകളിലും നിസ്‌കാരപ്പടം ലഭിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here