അട്ടപ്പാടിയിലെ ആദിവാസികളും’സംസ്‌കാരമുള്ള’ മന്ത്രിമാരും

Posted on: August 3, 2013 12:18 am | Last updated: August 3, 2013 at 12:18 am
SHARE

മന്ത്രിമാരില്‍ മാധ്യമ വിചാരണക്കാര്‍ ആദ്യം പിടികൂടിയത് ഗണേഷ്‌കുമാറിനെ ആയിരുന്നു. ഈ വിചാരണ അതിന്റെ പാരമ്യത്തില്‍ എത്തുന്നതിന് മുമ്പു തന്നെ ഗണേഷ് കുമാറിന് മന്ത്രിമന്ദിരത്തിന്റെ പടിയിറങ്ങേണ്ടിവന്നു. അടുത്ത ഊഴം മുഖ്യമന്ത്രിയുടെതായിരുന്നു. വൈകാതെ തന്നെ ആഭ്യന്തരമന്ത്രിയും പിടിയിലകപ്പെട്ടു. ഇപ്പോഴിതാ സാംസ്‌കാരിക മന്ത്രി കെ സി ജോസഫും ഈ കെണിയില്‍ കുടുങ്ങിയിരിക്കുന്നു. തിരുവഞ്ചൂരും കെ സി ജോസഫും ഉമ്മന്‍ ചാണ്ടിയെന്ന ശ്രീരാമന്റെ ഭരതലക്ഷ്മണന്മാരാണ്. കോട്ടയത്തെ പൊതുവേദിയില്‍ നിന്നും പി സി ജോര്‍ജിന്റെ പ്രസംഗം കേട്ട് ദേഷ്യപ്പെട്ടിറങ്ങിപ്പോയ ജോസഫിന് മാധ്യമങ്ങളോട് ചില്ലറ ദേഷ്യമൊന്നുമല്ല ഉള്ളത്. ചന്ദ്രശേഖരന്‍ വധത്തെ ചൊല്ലി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കളെ നിറുത്തിപ്പൊരിച്ച മാധ്യമമല്ലന്മാര്‍ അതേ വീറോടും വാശിയോടും തങ്ങളെ ഇങ്ങനെ വിയര്‍പ്പിക്കും എന്ന് യു ഡി എഫ് നേതാക്കള്‍ വിചാരിച്ചില്ല. മാധ്യമവിചാരണ ഇരുവശത്തും മൂര്‍ച്ചയുള്ള കത്തിയാണെന്ന് എല്ലാവരും ഓര്‍ക്കണം.
സ്വയകൃതാനര്‍ഥം എന്നതുപോലെ ഈ നേതാക്കള്‍ വിവാദങ്ങളുടെ ചെളിക്കുണ്ടില്‍ മുങ്ങിയപ്പോള്‍ മാധ്യമങ്ങള്‍ വെറും പൈങ്കിളി സീരിയലും മിമിക്രിയും കൈകൊട്ടിക്കളിയും മാത്രം നടത്തി ജനങ്ങളെ രസിപ്പിച്ചുകൊള്ളുമെന്നു കരുതിയ മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും ഏതു കാലത്താണ് ജീവിക്കുന്നത്? പഴയതുപോലെ സര്‍ക്കാര്‍ വിലാസം ചാനല്‍ മാത്രമുള്ള കാലമല്ലിതെന്നെങ്കിലും ഓര്‍ക്കണ്ടേ? ബഹിരാകാശത്ത് കൃത്രിമ ഉപഗ്രഹങ്ങളുടെ പ്രളയം ആണ്. പഴയതുപോലെ തുണിക്കടകളുടെയും ആഭരണക്കടകളുടെയും പരസ്യവും പൈങ്കിളി പാട്ടുകളും കുമ്മികളിയും മാത്രം കാണിച്ചുകൊണ്ടിരുന്നാല്‍ ജനം റിമോട്ടിന്റെ ബട്ടണ്‍ ഞെക്കി അവര്‍ക്കിഷ്ടപ്പെടുന്ന ചാനലുകളില്‍ എത്തിച്ചേരുമെന്നറിയാവുന്ന സര്‍ക്കാറനുകൂല ചാനലുകള്‍ പോലും ഇപ്പോള്‍ സമയാസമയം മന്ത്രിമാരുടെയും എം എല്‍ എ മാരുടെയും മാത്രമല്ല സരിതയുടെയും ശാലുവിന്റെയും ഒക്കെ കിടപ്പറവിശേഷങ്ങള്‍ പോലും തത്സമയം സംപ്രേഷണം ചെയ്തു പോരുന്നു. ഇതില്‍ മന്ത്രി ജോസഫ് ഇത്ര കണ്ട് അസഹിഷ്ണുത പ്രകടിപ്പിക്കേണ്ട കാര്യമുണ്ടോ?
ഇങ്ങനെ മാധ്യമങ്ങള്‍ നോട്ടപ്പുള്ളിയാക്കി കഴിഞ്ഞ മന്ത്രി കെ സി ജോസഫിന്റെ മേല്‍ കൂനില്‍മേല്‍ കുരുപോലെ ആയിട്ടുണ്ട് അട്ടപ്പാടിയിലെ ആദിവാസിസ്ത്രീകളുടെ ചാരായം മോന്തലിനെക്കുറിച്ച് നടത്തിയ പ്രസ്താവന. അട്ടപ്പാടിയിലെ ശിശുമരണം അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ചു തുടങ്ങിയപ്പോഴാണ് ഔട്ട്‌ലുക്ക് ലേഖകന്‍ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച നടത്തിയത്. ആദിവാസികള്‍ക്ക് ആഹാരം ലഭിക്കാത്തതല്ല അവര്‍ കഴിക്കാത്തതാണ് പ്രശ്‌നം എന്നായിരുന്നു മുഖ്യന്റെ വിശദീകരണം. അവര്‍ ആഹാരം കഴിക്കാത്തതിന്റെ കാരണം നാട്ടുകാര്‍ പറഞ്ഞ് തനിക്കറിയാമെന്നും അതു പുറത്തു പറയുകയില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത് മറ്റൊരു തമാശ! ബിജു രാധാകൃഷ്ണന്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ച് ഒരു മണിക്കൂര്‍ സമയം ഉമ്മന്‍ ചാണ്ടിയമായി രഹസ്യ സംഭാഷണം നടത്തിയത് കേവലം കുടുംബ പ്രശ്‌നമായതിനാല്‍ പുറത്തുപറയുകയില്ലെന്ന് പറഞ്ഞത് മനസ്സിലാക്കാം. ഇക്കാലത്തെ കുടുംബപ്രശ്‌നങ്ങള്‍ പുറത്തു പറയാനോ കാണിക്കാനോ ഒന്നും കൊള്ളുന്നതല്ല എന്ന അദ്ദേഹത്തിന്റെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെ. അട്ടപ്പാടിയിലെ ആദിവാസികള്‍ ആഹാരം കഴിക്കാത്തതിന്റെ കാരണം പുറത്തറിഞ്ഞാല്‍ എന്താണാവോ കുഴപ്പം? ഒരു പക്ഷെ, ഈ സര്‍ക്കാറിനെ താഴെയിറക്കാന്‍ വേണ്ടി വല്ല ഇടതന്മാരും ആദിവാസികളുമായി ഗൂഢാലോചന നടത്തി അവരെക്കൊണ്ടു വല്ല നിരാഹാര സമരവും നടത്തിക്കുകയാണെന്നായിരിക്കുമോ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉദ്ദേശിച്ചത്.
ആദിവാസികള്‍ക്കെതിരായ രാമന്റെ ഈ അസ്ത്രപ്രയോഗത്തിന് തൊട്ടുപിന്നാലെ ഇതാ വരുന്നു ലക്ഷ്മണന്റെ കൂടുതല്‍ മൂര്‍ച്ചയുള്ള ശരപ്രയോഗം. ഗര്‍ഭിണികള്‍ ചാരായം കുടിക്കുന്നതുകൊണ്ടാണ് ശിശുമരണം സംഭവിക്കുന്നത് പോലും. ഈ രണ്ട് പ്രസ്താവനകളും ക്രൂരമായ ആദിവാസി നിന്ദയും വംശവെറി വളര്‍ത്താന്‍ വേണ്ടിയുള്ള ബോധപൂര്‍വമായ പ്രസ്താവനയും ആണെന്നു ആദിവാസി ഗോത്രവര്‍ഗ നേതാക്കള്‍ പറയുമ്പോള്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും അവരെ അനുകൂലിക്കാനല്ലേ കഴിയൂ?
ചരിത്രാതീത കാലം മുതല്‍ ആദിവാസികളും പരിഷ്‌കൃതരെന്നഭിമാനിക്കുന്ന കുടിയേറ്റ സമൂഹവും പരസ്പരം കലഹിക്കുകയും തെറ്റിദ്ധാരണകള്‍ വെച്ചുപുലര്‍ത്തുകയും ചെയ്തു പോരുന്നു. അതിജീവന സമരത്തില്‍ പലപ്പോഴും മിത്രങ്ങളേക്കാള്‍ അനിവാര്യം ശത്രുക്കളാണ്. തനിക്കു ചുറ്റുമുള്ളവരെല്ലാം തന്റെ ശത്രുക്കളാണെന്നും കണ്ണ് തെറ്റിയാല്‍ അവര്‍ ആക്രമിച്ചേക്കുമെന്നും മതിഭ്രമം ബാധിച്ച ഉല്‍കര്‍ഷേച്ഛുവായ ഒരു ചെറുപ്പക്കാരന്‍ തന്റെ മുമ്പില്‍ കണ്ട കാറ്റാടിയന്ത്രങ്ങളെ ശത്രുക്കളെന്നു കരുതി അവയോടു യുദ്ധം ചെയ്യുന്ന സെര്‍വാന്റിസിന്റെ ഡോണ്‍ക്വി സ്‌കോട്ട് ബോട്ട് എന്ന കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നവരായിട്ടുണ്ട് നമ്മുടെ പല രാഷ്ട്രീയ നേതാക്കളും. ചങ്ങനാശ്ശേരിയില്‍ ജനിക്കുകയും കോട്ടയത്തെ ഡി സി സി പ്രസിഡന്റും മലബാറിലെ ഇരിക്കൂറിന്റെ സ്ഥിരം എം എല്‍ എയും ആയിട്ടുള്ള യഥാര്‍ഥ കുടിയേറ്റക്കാരുടെ മന്ത്രിയാണ് കെ സി ജോസഫ്. ആദിവാസികളാണല്ലോ കുടിയേറ്റക്കാരുടെ ശത്രു! അവര്‍ക്കെതിരെ വായില്‍ തോന്നുന്നത് എന്തും പറയാമെന്ന് ഈ പാവം മന്ത്രി ധരിച്ചുവെച്ചിരിക്കുന്നതുപോലെ തോന്നുന്നു. മന്ത്രി ജോസഫിന്റെ രാഷ്ട്രീയത്തിലെ ജൈത്രയാത്രയും മറ്റൊരു ഡോണ്‍ ക്വി സ്‌കോട്ട് കഥക്കും വകയുള്ളതാണ്. അദ്ദേഹത്തിന്റെ ഈ സാങ്കല്‍പ്പിക മുന്നേറ്റത്തിന്റെ ഇടക്കുള്ള ഒരു കാറ്റാടിമരവും ആയുള്ള ക്വി സ്‌കോട്ടിന്റെ അങ്കം വെട്ടലുപോലൊരു പരിപാടിയായിപ്പോയി ആദിവാസികളുടെ ചാരായംകുടിയെക്കുറിച്ചു നടത്തിയ പരാമര്‍ശം.
ഇന്ത്യന്‍ ജനതയുടെ ആറ് ശതമാനത്തോളമാണ് ആദിവാസികളുടെ എണ്ണം. എണ്ണത്തില്‍ മാത്രമല്ല വണ്ണത്തിലും അവര്‍ ആണ്ട് തോറും കുറഞ്ഞുവരികയാണ്. ഉന്തിയ താടിയെല്ലും തടിച്ച ചുണ്ടുകളും പരന്ന മൂക്കും പിറകോട്ടുന്തിയ തലയും ചുരുണ്ട മുടിയും നീണ്ട ബാഹുക്കളും കുറുകി ബലിഷ്ഠമായ ഉടലും ഇരുണ്ട നിറവും ഉള്ളവരെയാണ് നരവംശശാസ്ത്രകാരന്മാര്‍ ആദിവാസികള്‍ എന്ന് വര്‍ഗീകരിച്ചിരിക്കുന്നത്. ഇവര്‍ ഇന്നു പൊതുവില്‍ ഭീകരമായ വംശനാശത്തെ നേരിട്ടുകൊണ്ടിരിക്കുന്നു. വയനാടിനെ കേരളത്തിലെ ആഫ്രിക്ക എന്നു വിശേഷിപ്പിച്ചുകൊണ്ട് ആദിവാസികളെ കുറിച്ച് എഴുതിയ കെ പാനൂര്‍ തന്നെ കേരളത്തിലെ അമേരിക്ക എന്നു വിശേഷിപ്പിച്ചുകൊണ്ട് വയനാട്ടിലെ കുടിയേറ്റക്കാരെക്കുറിച്ചെഴുതുകയുണ്ടായല്ലോ. ആദിവാസികളുടെ ആവാസ വ്യവസ്ഥയെ പരിഷ്‌കൃതര്‍ എന്നു ഭാവിക്കുന്ന കുടിയേറ്റക്കാര്‍ ഏതുവിധം ശിഥിലമാക്കുന്നു എന്ന് കെ പാനൂര്‍ തന്റെ പഠനത്തില്‍ സമര്‍ഥിക്കുന്നുണ്ട്. വയനാട്ടിന്റെ അതേ പ്രശ്‌നം തന്നെയാണിന്നു അട്ടപ്പാടിയും അഭിമുഖീകരിക്കുന്നത്. അതും ഇന്ന് കുടിയേറ്റക്കാരുടെയും കാര്‍ഷിക മുതലാളിമാരുടെയും വ്യവസായ വാണിജ്യലോകളുടെയും തള്ളിക്കയറ്റത്തിലൂടെ അതിവേഗം മറ്റൊരു അമേരിക്ക ആയിക്കൊണ്ടിരിക്കുകയാണ്.
പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട് താലൂക്കില്‍ പെട്ട വനപ്രദേശമാണ് അട്ടപ്പാടി എന്നാണ് സങ്കല്‍പ്പം. പ്രതികൂലമായ കാലാവസ്ഥ, അതിവര്‍ഷം അതു കഴിഞ്ഞാല്‍ അത്യുഗ്രന്‍ ചൂട്, രാത്രിയില്‍ അസഹനീയമായ തണുപ്പ്. സാമ്പത്തിക പ്രാധാന്യമേറിയ തേക്ക്, ഈട്ടി, ചന്ദനം തുടങ്ങിയ വൃക്ഷങ്ങള്‍ കൊണ്ട് ഒരു കാലത്ത് സമ്പന്നമായിരുന്നു ഇവിടുത്തെ വനം. കൂടാതെ മുളയും ഈറ്റയും മറ്റും യഥേഷ്ടം. മലഞ്ചെരിവുകള്‍ വെട്ടി തെളിയിച്ച് ഏലം, കാപ്പി, ഓറഞ്ച് എന്നിവ നട്ടുപിടിപ്പിച്ചു തോട്ടങ്ങളുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു കുടിയേറ്റക്കാരുടെ കടന്നുവരവ്. നെല്‍പ്പാടങ്ങളും തിന, ചാമ തുടങ്ങിയ ധാന്യങ്ങള്‍ കൃഷി ചെയ്യുന്ന താഴ്‌വാരങ്ങളും ഇടക്കിടെ നാട്ടിലെ ഇരുകാലി ജന്തുക്കളെ സന്ദര്‍ശിക്കാന്‍ കാട്ടില്‍ നിന്നെത്തുന്ന വന്യജീവികളും ഒക്കെ ഇടകലര്‍ന്ന ഒരു ഭൂഘടനയാണ് അട്ടപ്പാടിയുടെത്. നമ്മുടെ വന്യജീവികള്‍ക്കു നല്‍കുന്ന പരിഗണനയെങ്കിലും നമ്മള്‍ ആദിവാസികള്‍ക്കു നല്‍കേണ്ടതല്ലേ? ആദിവാസി ക്ഷേമത്തിനു നീക്കിവെച്ച തുകയത്രയും പല വിധത്തില്‍ അപഹരിക്കപ്പെടുന്നു എന്നതല്ലേ വാസ്തവം?
താലൂക്ക് ഓഫീസിലെ കണക്ക് പ്രകാരം ഇവിടെ 80 ശതമാനവും ഗിരിവര്‍ഗക്കാരാണ്. ഒരു സ്ഥലത്ത് സ്ഥിരമായി താമസിച്ചു കൃഷി ചെയ്യുന്ന ശീലം ഇല്ലാതെ പോയ ഗിരിവര്‍ഗക്കാരുടെ സ്ഥാനാന്തര കൃഷി തടസ്സപ്പെട്ടു തുടങ്ങിയതോടെ ഇവരുടെ ജീവിതമാകെ താറുമാറായി. അവരെ ഒരു സ്ഥലത്ത് മാത്രമായി കുടിയിരുത്താനുള്ള ശ്രമത്തിന്റെ ഫലമായി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വന്‍തുക ചെലവഴിച്ചു നടത്തുന്ന ഗിരിവര്‍ഗക്ഷേമകേന്ദ്രങ്ങള്‍ അവയുടെ നടത്തിപ്പുകാരായ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും കീശനിറച്ചു എന്നല്ലാതെ ഗിരിവര്‍ഗക്കാര്‍ക്ക് കാര്യമായ പ്രയോജനമൊന്നും ചെയ്തിട്ടില്ലെന്നാണ് അവരുടെ ഇടയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്മാര്‍ പറയുന്നത്.
നല്ല ഭക്ഷണം കഴിക്കാനും കക്കൂസ് ഉപയോഗിക്കാനും മദ്യപാനം പോലെ ആരോഗ്യത്തിന് ഹാനികരമായ ശീലങ്ങളില്‍ നിന്നു മുക്തി നേടാനും എല്ലാ പരിഷ്‌കൃത മനുഷ്യരും പഠിച്ചത് അവര്‍ക്ക് ലഭിച്ച വിദ്യാഭ്യാസത്തില്‍ നിന്നാണ്. ആദിവാസി ഊരുകളിലെ കുട്ടികള്‍ക്കു പഠിക്കാന്‍ സ്‌കൂളുകളും ചികിത്സക്കുള്ള ആശുപത്രികളും വീടുകള്‍ സന്ദര്‍ശിച്ചു പോലും ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനും അത്യാവശ്യമരുന്നുകളും പോഷകാഹാരവും എത്തിച്ചുകൊടുക്കുന്നതിനും ഖജനാവില്‍ നിന്നും ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥര്‍ക്കും അവിടെ യാതൊരു കുറവും ഇല്ല. അവരാ ജോലി നിറവേറ്റുന്നില്ലെങ്കില്‍ അതെന്തുകൊണ്ട് എന്നൊക്കെ നമ്മളെ ബോധ്യപ്പെടുത്താന്‍ ബാധ്യസ്ഥരാണ് മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും. അവരത് ചെയ്യുന്നതിന് പകരം അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്ന മട്ടില്‍ പാവപ്പെട്ട ആദിവാസികളെ ആക്ഷേപിക്കുന്ന തരത്തിലുള്ള ഈ പ്രസ്താവനകള്‍ നടത്തുന്നത് ഒരു ഭരണാധികാരിക്കും ഭൂഷണം അല്ല.
ആദിവാസിക്ഷേമ പരിപാടികള്‍ നടത്താന്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥരെ കഴിവതും അവരുടെ ഇടയില്‍ നിന്നുതന്നെ കണ്ടെത്തി നിയമിക്കുക, അധികം ശമ്പളം നല്‍കിയിട്ടാണെങ്കിലും വിദഗ്ധരായ ഡോക്ടര്‍മാരേയും അവരെ സഹായിക്കാന്‍ പാകത്തിലുള്ള സ്റ്റാഫിനേയും നിയമിച്ച് ആശുപത്രികളെ കൂടുതല്‍ സമ്പുഷ്ടമാക്കുക, കുട്ടികള്‍ക്ക് നല്ല പഠനാന്തരീക്ഷവും പഠിപ്പിക്കലിനോട്

LEAVE A REPLY

Please enter your comment!
Please enter your name here