ബി ജെ പി നേതാവ് കെ സുരേന്ദ്രന് വധ ഭീഷണി

Posted on: August 2, 2013 8:06 pm | Last updated: August 2, 2013 at 8:06 pm
SHARE

കോഴിക്കോട്: ബി ജെ പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന് വധഭീഷണി. മുംബൈയില്‍ നിന്നും മലയാളത്തിലുള്ള ഭീഷണി കത്താണ് ലഭിച്ചത്. സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ നീക്കങ്ങള്‍ നടത്തരുതെന്നാണ് കത്തിലെ ആവശ്യം. ചാനല്‍ ചര്‍ച്ചകളില്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തരുതെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.