രമേശിന്റെ പ്രസ്താവന ഏത് സാഹചര്യത്തിലെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി

Posted on: August 2, 2013 8:01 pm | Last updated: August 2, 2013 at 8:01 pm
SHARE

ommenന്യൂഡല്‍ഹി: മന്ത്രിസഭയിലേക്കില്ലെന്ന രമേശ് ചെന്നിത്തലയുടെ നിലപാട് ഏത് സാഹചര്യത്തില്‍ വന്നതാണെന്ന് തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും തന്നെ അറിയിച്ചിട്ടില്ല. ഹൈക്കമാന്‍ഡാണ് വിഷയത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കേണ്ടതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിസഭയിലേക്കില്ലെന്ന നിലപാട് ചെന്നിത്തല പരസ്യമാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.