Connect with us

National

ബ്രിട്ടന്‍ സല്‍മാന്‍ ഖാന് വിസ നിഷേധിച്ചു

Published

|

Last Updated

മുംബൈ: ബോളിവുഡ് നായകന്‍ സല്‍മാന്‍ ഖാന് ബ്രിട്ടന്‍ വിസ നിഷേധിച്ചു. “കിക്ക്” എന്ന ബോളിവുഡ് സിനിമയുടെ ഷൂട്ടിംഗിനായി ലണ്ടനിലേക്ക് പോകാനിരിക്കെയാണ് വിസ നിഷേധിച്ചിരിക്കുന്നത്. വിസ നിഷേധിക്കാന്‍ കാരണമെന്താണെന്നതിനെ സംബന്ധിച്ച് ബ്രിട്ടന്‍ വ്യക്തമാക്കിയിട്ടില്ല.
സല്‍മാന്‍ ഓടിച്ചിരുന്ന വാഹനമിടിച്ച് ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത കേസ് നിലനില്‍ക്കുന്നതിനാലാണ് വിസ അനുവദിക്കാതിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇനി ഓഗസ്റ്റ് 19 ന് ആയിരിക്കും പരിഗണിക്കുക. അടുത്തിടെയാണ് ബ്രിട്ടന്‍ വിസാ നിയമങ്ങള്‍ ശക്തമാക്കിയത്്.