ബിസിസിഐ ഭാരവാഹികളുടെ യോഗം റദ്ദാക്കി

Posted on: August 2, 2013 2:45 pm | Last updated: August 2, 2013 at 2:45 pm
SHARE

BCCI-logo_1ന്യൂഡല്‍ഹി: ബിസിസിഐ പ്രവര്‍ത്തക സമിതി യോഗം റദ്ദാക്കി. യോഗത്തില്‍ അധ്യക്ഷത വഹിക്കണമെന്ന എന്‍. ശ്രീനിവാസന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് പ്രവര്‍ത്തക സമിതി റദ്ദാക്കിയത്. ഐപിഎല്‍ ഒത്തുകളി അന്വേഷിച്ച ബിസിസിഐയുടെ അന്വേഷണസമിതി നിയമവിരുദ്ധമാണെന്ന ഹൈക്കോടതി ഉത്തരവ് ചര്‍ച്ച ചെയ്യാനായിട്ടായിരുന്നു യോഗം. ഐപിഎല്‍ ഒത്തകളി കേസ് അന്വേഷിച്ച ബിസിസിഐ പാനല്‍ ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് മുംബൈ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പുതിയ പാനല്‍ രൂപീകരിക്കണമെന്നും നിര്‍ദേശിച്ചു
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ ഗുരുനാഥ് മെയ്യപ്പന് ഒത്തുകളിയില്‍ പങ്കില്ലെന്ന് പാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജസ്ഥാന്‍ റോയല്‍സ് ടീം ഉടമകളിലൊരാളായ രാജ് കുന്ദ്രയ്ക്കുമെതിരെ ഒത്തുകളിയില്‍ തെളിവുകളില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്‍. ശ്രിനിവാസനെ അദ്ധ്യക്ഷ സ്ഥാനത്തേക്കു തിരിച്ചുകൊണ്ടുവരാനും ബിസിസിഐ ആലോചിച്ചിരുന്നു.