സോളാര്‍: വിഎസ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു

Posted on: August 2, 2013 1:35 pm | Last updated: August 2, 2013 at 2:36 pm
SHARE

vs4തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഹൈക്കോടതിയിലേക്ക്. ഇതിനുള്ള അനുമതി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അദ്ദേഹത്തിനു നല്‍കി. ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കെതിരേയും എസിജിഎമ്മിനെതിരേയും പരാതിയുമായി ഹൈക്കോടതിയ സമീപിക്കാനാണ് വിഎസ് ഒരുങ്ങുന്നത്. ഹര്‍ജി ഉടന്‍ നല്‍കുമെന്നാണ് വിഎസിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.

ഇതുവരെ പുറത്തുവന്ന വിവരമനുസരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്്. എന്നാല്‍ ഇവരുടെ പങ്കിനെപ്പറ്റി ഇതുവരെ അന്വേഷണം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി അടക്കമുള്ളവരെ അന്വേഷണസംഘം സംരക്ഷിക്കുകയാണ്. ഈ സാഹചര്യത്തില്‍, നിയമവാഴ്ചയ്ക്കായി ഹൈക്കോടതിയുടെ ഇടപെടലുണ്ടാകണം എന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നതെന്ന് വിഎസ് അറിയിച്ചു.