ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം: പ്രഖ്യാപനം നാളെ

Posted on: August 2, 2013 2:21 pm | Last updated: August 3, 2013 at 12:11 am
SHARE

ramesh chennithalaന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കി സംസ്ഥാന കോണ്‍ഗ്രസില്‍ പ്രശ്‌നപരിഹാരത്തിന് തിരക്കിട്ട നീക്കം. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. എ ഗ്രൂപ്പ് പിടിമുറുക്കിയ ആഭ്യന്തരം ചെന്നിത്തലയ്ക്ക് നല്‍കില്ലെന്നാണ് സൂചന. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെത്തുമ്പോള്‍ ലീഗിനേയും കേരളാ കോണ്‍ഗ്രസിനേയും അനുനയിപ്പിക്കാനുള്ള ചുമതല അഹ്മദ് പട്ടേല്‍ ഏറ്റെടുക്കും. ഘടക ക്ഷികളുമായുള്ള കൂടിക്കാഴ്ചയ്ക്ക ശേഷമായിരിക്കും രമേശിന്റെ മന്ത്രിസഭാ പ്രവേശനത്തിനുള്ള അന്തിമ തീരുമാനമുണ്ടാകുക.
അതേസമയം രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായി തുടരണമെന്ന് കെ.മുരളീധരന്‍. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കണമെന്നും കെ. മുളീധരന്‍ പറഞ്ഞു. മന്ത്രിസഭയിലേക്ക് വരാന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തീരുമാനിച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. വകുപ്പും പദവിയും സോണിയാഗാന്ധി തീരുമാനിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു