ഇനി ജനശതാബ്ദി കണ്ണൂരില്‍ നിന്ന് പുറപ്പെടും

Posted on: August 2, 2013 10:55 am | Last updated: August 2, 2013 at 10:55 am
SHARE

Janshatabdi_train_kerala_india-300x225കണ്ണൂര്‍: ഇന്നലെവരെ കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദിയായിരുന്ന ട്രെയിന്‍ ഇന്നുമുതല്‍ കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി. കണ്ണൂരില്‍ നിന്നുള്ള യാത്രക്ക് കെ സുധാകരന്‍ എം പി ഫ്‌ലാഗ് ഓഫ് ചെയ്തു.

രാവിലെ 4.55നാണ് കണ്ണൂരില്‍ നിന്ന് ട്രെയിന്‍ പുറപ്പെടുന്നത്. തലശ്ശേരി, വടകര എന്നിവിടങ്ങളില്‍ സ്റ്റോപ്പുള്ള ട്രയിന്‍ 6.15ന് കോഴിക്കോടു നിന്ന് പുറപ്പെടും. ഇന്നലെ വരെ 6.15ന് തന്നെയായിരുന്നു കോഴിക്കോടു നിന്നും ജനശതാബ്ദി പുറപ്പെട്ടിരുന്നത്. ഉച്ചക്കുശേഷം 1.45ന് ശേഷം ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിച്ചേരും.

ഇന്നലെ രാത്രിയെത്തിയ ട്രയിനിനെ ആരവങ്ങളോടെയാണ് യാത്രക്കാരുടെ സംഘടനകള്‍ വരവേല്‍പ്പ് നല്‍കിയത്.