ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടതില്‍ തെറ്റില്ലെന്ന് ആര്യാടന്‍

Posted on: August 2, 2013 10:28 am | Last updated: August 2, 2013 at 10:28 am
SHARE

ARYADANകൊച്ചി: മുസ്‌ലീം ലീഗ് ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ തെറ്റ് പറയാനാകില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ലീഗ് ഈ പദവി നേരത്തെ വഹിച്ചവരാണ്. രമേശ് ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രിപദത്തെ ആരും എതിര്‍ത്തിട്ടില്ലെന്നും ആര്യാടന്‍ പറഞ്ഞു. ഏത് വിഷയത്തിലും ലീഗ് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്ന ആര്യാടന്റെ ഈ അഭിപ്രായം ശ്രദ്ധേയമാണ്.

വൈദ്യുതി നിരക്ക് വര്‍ധനയും ലോഡ് ഷെഡിംഗും ഈ വര്‍ഷം ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു.

ഉപമുഖ്യമന്ത്രി പദം എന്നൊന്നുണ്ടെങ്കില്‍ അത് ലീഗിനാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ ഇന്നലെ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടിയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി ഇന്നലെ കോഴിക്കോട് ലീഗ് ഹൗസിലെത്തി പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു.

കേരളത്തിലെ കോണ്‍ഗ്രസിലെ സംഘടനാ പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതാണ് പരമപ്രധാനമെന്ന് ലീഗ് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.