ബിജു രാധാകൃഷ്ണനെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റണമെന്ന് പത്തനംതിട്ട ജയില്‍ സൂപ്രണ്ട്

Posted on: August 2, 2013 9:09 am | Last updated: August 2, 2013 at 9:09 am
SHARE

biju solar 2കൊല്ലം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണനെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റണമെന്ന് പത്തനംതിട്ട ജയില്‍ സൂപ്രണ്ട്. ഇത് സംബന്ധിച്ച് സൂപ്രണ്ട് കൊട്ടാരക്കര ഒന്നാംക്ലാസ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ജീവന് ഭീഷണിയുള്ളതിനാല്‍ തന്നെ ജയില്‍ മാറ്റരുതെന്ന് ബിജു കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് കോടതി റിപ്പോര്‍ട്ട് തേടിയത്.

എന്നാല്‍ ജീവന് ഭീഷണിയുള്ളതിനാല്‍ വിയ്യൂര്‍ വരെ കൊണ്ടുപോവുന്നത് സുരക്ഷിതമല്ലെന്ന് ബിജുവിന്റെ അഭിഭാഷകന്‍ വാദിച്ചു. ഇതിനെത്തുടര്‍ന്ന് കൊട്ടാരക്കര ജയിലിലേക്ക് മാറ്റാനുള്ള സാധ്യതയെപ്പറ്റി കൊല്ലം റൂറല്‍ എസ് പിയോട് കോടതി റിപ്പോര്‍ട്ട് തേടി.