ഇഫ്താര്‍ സംഗമം നടത്തി

Posted on: August 2, 2013 8:26 am | Last updated: August 2, 2013 at 8:26 am
SHARE

ചേവായൂര്‍: ഹിദായ സ്റ്റുഡന്റ്‌സ് യൂനിയന്‍ ചേവായൂര്‍ കുഷ്ഠരോഗാശുപത്രിയില്‍ കഴിയുന്ന നൂറ്റിമുപ്പതോളം രോഗികള്‍ക്ക് ഇഫ്താര്‍ സംഗമം നടത്തി. യൂനിയന്‍ സെക്രട്ടറി ബസ്വീര്‍ പുല്ലരിക്കോട്, ട്രഷറര്‍ സലിം കോട്ടക്കല്‍, മുഷ്താഖ് പാലാഴി നേതൃത്വം നല്‍കി.
നരിക്കുനി: എസ് വൈ എസ് മടവൂര്‍ മുക്ക് യൂനിറ്റ് ഇഫ്താര്‍ സംഗമവും ബദ്ര്‍ അനുസ്മരണവും സമദ് സഖാഫി മായനാട് ഉദ്ഘാടനം ചെയ്തു. ടി എ മുഹമ്മദ് അഹ്‌സനി അധ്യക്ഷത വഹിച്ചു. കെ പി എസ് എളേറ്റില്‍, ഇ കെ അബ്ദുര്‍റഹ്മാന്‍ സഖാഫി, അബ്ദുല്ല, ഇ പി കുഞ്ഞിമുഹമ്മദ്, കെ പി എ സലീം പ്രസംഗിച്ചു.