റിലീഫ് വിതരണം നടത്തി

Posted on: August 2, 2013 8:25 am | Last updated: August 2, 2013 at 8:25 am
SHARE

കോഴിക്കോട്: എസ് വൈ എസ് മായനാട് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ റമസാന്‍ കാമ്പയിനോടനുബന്ധിച്ച് മഹല്ലിലെ അമ്പതോളം കുടുംബങ്ങള്‍ക്ക് റിലീഫ് കിറ്റ് വിതരണം ചെയ്തു. ഉദ്ഘാടനം അബ്ദുസ്സമദ് സഖാഫി നിര്‍വഹിച്ചു. എം കെ സിദ്ദീഖ് ഹാജി, ദയ മൊയ്തീന്‍ഹാജി, ടി ഉസ്മാന്‍കോയ, ടി ഉമര്‍ സംബന്ധിച്ചു.
പുല്ലാളൂര്‍: ഇസ്‌ലാമിക് റിലീഫ് ആന്റ് സര്‍വീസ് സെല്‍ റമസാന്‍ കിറ്റ് വിതരണം വാദിബദറില്‍ കെ എം അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ബദ്ര്‍ അനുസ്മരണവും ഇഫ്താര്‍ മീറ്റും നടത്തി. സി അബ്ദുര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു. പി ആലി മുസ്‌ലിയാര്‍, എം പി അബുഹാജി, പി പി മുഹമ്മദ് ബശീര്‍, എം പി അശ്‌റഫ് പ്രസംഗിച്ചു.