എസ് എസ് എഫ് ക്യാമ്പസ് ഇഫ്താറുകള്‍ ശ്രദ്ധേയമാകുന്നു

Posted on: August 2, 2013 12:45 am | Last updated: August 2, 2013 at 12:45 am
SHARE

കോഴിക്കോട്: ‘റമസാന്‍ ആത്മവിചാരത്തിന്റെ മാസം’ എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ റമസാന്‍ ക്യാമ്പയിനിന്റെ ഭാഗമായുള്ള ക്യാമ്പസ് ഇഫ്താറുകള്‍ ശ്രദ്ധേയമാകുന്നു. സംസ്ഥാനത്തെ തിരഞ്ഞെടുത്ത പ്രൊഫഷണല്‍, ആര്‍ട്‌സ് & സയന്‍സ് കോളജുകളില്‍ എസ് എസ് എഫ് ക്യാമ്പസ് ഘടകങ്ങളുടെ നേതൃത്വത്തിലാണ് ഇഫ്താര്‍ സംഗംമങ്ങള്‍ നടന്നുവരുന്നത്.
ക്യാമ്പസുകളില്‍ നടന്നു വരുന്ന ഇഫ്താറുകള്‍ ആത്മീയ സംഗമ വേദിയായി മാറുകയാണ്. കേരളത്തിലെ പ്രമുഖ എന്‍ജിനീയറിംഗ് കോളജുകളിലും ആര്‍ട്‌സ് & സയന്‍സ് കോളജുകളിലും ഇഫ്താര്‍ സംഗമങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്നു. ഇഫ്താറോടനുബന്ധിച്ച് നടന്ന സംഗമത്തില്‍ പ്രമുഖര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. എസ് എസ് എഫ് സംസ്ഥാന ക്യാമ്പസ് സമിതിയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ ഇരുനൂറോളം ക്യാമ്പസുകളില്‍ ഇഫ്താര്‍ മീറ്റുകള്‍ സംഘടിപ്പിച്ചത്.