ഇന്ന് വിശുദ്ധ റംസാനിലെ അവസാന വെള്ളി

Posted on: August 2, 2013 6:00 am | Last updated: August 3, 2013 at 4:18 am
SHARE

juma masjid

കോഴിക്കോട്: ഇന്ന് വിശുദ്ധ റംസാനിലെ അവസാന വെള്ളി. പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റംസാന്‍ അതിന്റെ അവസാനത്തിലേക്ക് നീങ്ങുമ്പോള്‍ ഇന്ന് വിശ്വാസികള്‍ പള്ളികളിലേക്കൊഴുകും. നോമ്പിലൂടെയും ഖുര്‍ആന്‍ പാരായണത്തിലൂടെയും രാത്രി നമസ്‌കാരത്തിലൂടെയും ആര്‍ജ്ജിച്ചെടുത്ത ജീവിത വിശുദ്ധി കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഇമാമുകാര്‍ വിശ്വാസികളെ ഉദ്‌ബോധിപ്പിക്കും. കോഴിക്കോട് മര്‍ക്ക്‌സ പള്ളിയടക്കമുള്ള പള്ളികളില്‍ സ്ഥലം തികയാത്തതിനാല്‍ റോഡില്‍ പേപ്പര്‍ വിരിച്ചാണ് പലരും നിസ്‌ക്കാരം നിര്‍വഹിക്കാറുള്ളത്.