28കാരി നടത്തിയത് 1,551 നിയമലംഘനങ്ങള്‍; പിഴ 9.28 ലക്ഷം

Posted on: August 1, 2013 5:55 pm | Last updated: August 1, 2013 at 5:55 pm
SHARE

gcc traficദുബൈ: 28കാരിയായ അറബ് വനിത നടത്തിയത് 1,551 ഗതാഗത നിയമലംഘനങ്ങള്‍. നാലു വര്‍ഷത്തിനിടയിലാണ് യുവതി 9.28 ലക്ഷം ദിര്‍ഹം പിഴ നല്‍കേണ്ട ഗതാഗത നിയമലംഘനങ്ങള്‍ നടത്തിയത്.
റാസല്‍ഖൈമ പോലീസിന്റെ ട്രാഫിക് ആന്‍ഡ് പട്രോള്‍സ് വിഭാഗത്തിനെ ഉദ്ധരിച്ച് ഒരു പ്രാദേശിക അറബ് പത്രമാണ് വാര്‍ത്ത റിപോര്‍ട്ട ചെയ്തത്. റാസല്‍ഖൈമ ട്രാഫിക് പ്രോസിക്യൂഷന്‍ കോടതി ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിരിക്കയാണ്. 2009 മുതല്‍ 2013 ജൂലൈ വരെയുള്ള കാലത്താണ് യുവതി ഗതാഗത നിയമങ്ങള്‍ നിരന്തരം ലംഘിച്ചത്. ട്രാഫിക് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വലയിലായത്.
നിസാന്‍ അള്‍ട്ടിമ കാറിന് മേല്‍ ഭീമമായ തുക പിഴയുള്ളതായി കണ്ടെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ഉടമയെക്കുറിച്ച് അന്വേഷണം നടത്തിയതും കണ്ടെത്തിയതുമെന്ന് ട്രാഫിക് പ്രോസിക്യൂഷന്‍ ചീഫ് സായിദ് അഹമ്മദിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കി.